മിന്നല്‍ മുരളി ആകണ്ട ഷിബു മതി,ടോവിനോ ചോദിച്ചിട്ടും കൊടുക്കാതെ ബേസില്‍ ജോസഫ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 29 ഡിസം‌ബര്‍ 2021 (09:53 IST)

മിന്നല്‍ മുരളിയിലെ വില്ലന്‍ കഥാപാത്രമായ ഷിബു ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.ഗുരു സോമസുന്ദരമായിരുന്നു ഷിബുവായി എത്തിയത്. കഥ കേട്ടപ്പോള്‍ ടൊവിനോയ്ക്ക് ഷിബു എന്ന കഥാപാത്രം ചെയ്യാന്‍ താല്‍പ്പര്യമുണ്ടായിരുന്നുവെന്ന് സംവിധായകന്‍ ബേസില്‍ ജോസഫ്. എന്നാല്‍ ടോവിനോ ചോദിച്ചെങ്കിലും കൊടുത്തില്ല. അതിനൊരു കാരണമുണ്ട്.

ഷിബു എന്നാ കഥാപാത്രം ടൊവിനോ തോമസിന് കൊടുക്കാതിരിക്കാനുള്ള കാരണം എന്തെന്ന് പറയുകയാണ് ബേസില്‍ ജോസഫ്.

'നമുക്ക് ഇനിയും ഒരുപാട് മിന്നല്‍ മുരളികള്‍ ഉണ്ടാവണമല്ലോ. ലോങ്ങ് ടേമില്‍ 'മിന്നല്‍ മുരളി' ടൊവിനോയുടെ സിനിമ തന്നെയാണ്. മാത്രമല്ല, ടൊവിനോ എന്ന നടനും ഒരുപാട് പണിയെടുക്കാനുള്ള കഥാപാത്രമായിരുന്നു ജെയ്‌സണ്‍.'- ബേസില്‍ ജോസഫ് ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ശരീരഭാഷയില്‍ തന്നെ ഹ്യൂമറും കുട്ടിത്തവും വിഷ്വല്‍ കോമഡിയും നിഷ്‌കളങ്കയുമെല്ലാം കൊണ്ടുവരുന്നതിനൊപ്പം സീരിയസ് ആവേണ്ടിടത്ത് സീരിയസ് ആവണം,ആ സൂപ്പര്‍ ഹീറോ കോസ്റ്റ്യൂമില്‍ ഫിറ്റായിരിക്കണം, ആ കോസ്റ്റ്യൂമില്‍ വരുമ്പോള്‍ ആളുകള്‍ക്ക് സൂപ്പര്‍ ഹീറോയായി തോന്നണം എന്നൊക്കെയാണ് കാരണങ്ങളായി ബേസില്‍ പറയുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :