സുന്ദീപ് കിഷന്‍ നായകനായി എത്തുന്ന പാന്‍ ഇന്ത്യന്‍ സിനിമ,'മൈക്കിള്‍'റിലീസ് പ്രഖ്യാപിച്ചു

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 3 ജനുവരി 2023 (15:11 IST)
തെലുങ്ക് താരം സുന്ദീപ് കിഷന്‍ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'മൈക്കിള്‍'.രഞ്ജിത്ത് ജെയകൊടി സംവിധാനം ചെയ്യുന്ന പാന്‍ ഇന്ത്യന്‍ സിനിമയ്ക്ക് റിലീസ് പ്രഖ്യാപിച്ചു.
മൈക്കിള്‍ ഫെബ്രുവരി മൂന്നിന് പ്രദര്‍ശനത്തിന് എത്തും.അയ്യപ്പ ശര്‍മ, ഗൗതം വാസുദേവ് മേനോന്‍, ദിവ്യാന്‍ശ കൗശിക്, വരുണ്‍ സന്ദേശ്, വിജയ് സേതുപതി, അനസൂയ ഭരദ്വാജ് തുടങ്ങിയ താരനിര ചിത്രത്തില്‍ അണിനിരക്കുന്നു.

സാം സി എസ് ചിത്രത്തിനായി സംഗീതം ഒരുക്കുന്നത്.ആര്‍ സത്യനാരായണന്‍ ചിത്രസംയോജനം നിര്‍വഹിക്കുന്നു.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :