'ശാകുന്തളം' ത്രീഡിയിലും,ഫെബ്രുവരി 17ന് റിലീസ്

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 2 ജനുവരി 2023 (13:10 IST)


സമന്താ അക്കിനേനി കേന്ദ്ര കഥാപാത്രമായി എത്തുന്ന പാന്‍-ഇന്ത്യന്‍ ചിത്രം 'ശാകുന്തളം'ത്തില്‍ നായകനായെത്തുന്നത് നടന്‍ ദേവ് മോഹന്‍ ആണ്. സിനിമ ഫെബ്രുവരി 17ന് തിയേറ്ററുകളില്‍ എത്തും. 'ശാകുന്തളം' ത്രീഡിയിലും പ്രദര്‍ശിപ്പിക്കുമെന്ന് ദേവ് മോഹന്‍ അറിയിച്ചു.

ഗുണശേഖര്‍ സംവിധാനം ചെയ്യുന്ന സിനിമ ശകുന്തളയുടെയും പ്രണയകഥയാണ് പറയുക. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും. ഇന്ത്യന്‍ സിനിമയിലെ പ്രമുഖ താരങ്ങള്‍ ഈ ചിത്രത്തില്‍ ഉണ്ടാകും.അദിതി ബാലന്‍, മോഹന്‍ ബാബു, മല്‍ഹോത്ര ശിവം തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :