സ്വന്തം ഹൃദയത്തെ കേൾക്കാനായിരുന്നു ചീരു പറഞ്ഞിരുന്നത്, വീണ്ടും വിവാഹിതയാകുമോ എന്ന ചോദ്യത്തിന് മറുപടി നൽകി മേഘ്ന രാജ്

അഭിറാം മനോഹർ| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (15:21 IST)
2020 ജൂൺ 7നാണ് മേഘ്നയുടെ ഭർത്താവും നടനുമായ ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെടുന്നത്. ഈ സമയത്ത് അഞ്ച് മാസം ഗർഭിണിയായിരുന്നു മേഘ്ന. അപ്രതീക്ഷിതമായി തന്നെ നടുക്കിയ ഭർത്താവിൻ്റെ വിയോഗത്തിൽ നിന്നും മെല്ലെ കരകയറുകയാണ് മേഘ്ന ഇപ്പോൾ. ചിരഞ്ജീവിയുടെ മരണവും പുതിയ കുഞ്ഞിൻ്റെ ജനനവും കാരണം അഭിനയലോകത്ത് നിന്ന് വിട്ടുനിന്ന താരം ഇപ്പോൾ വീണ്ടും സിനിമയിൽ സജീവമാകാൻ ഒരുങ്ങുകയാണ്.

ഇതിനകം രണ്ട് സിനിമകൾ മേഘ്ന പൂർത്തിയാക്കി കഴിഞ്ഞു. അഭിനയ രംഗത്ത് വീണ്ടും സജീവമാകുമ്പോഴും വ്യക്തിപരമായ ചോദ്യങ്ങളാണ് മേഘ്ന നേരിടുന്നത്. വീണ്ടുമൊരു വിവാഹം കഴിക്കുമോ എന്നറിയാനാണ് എല്ലാവർക്കും താത്പര്യം.അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി മേഘ്ന നൽകിയിരുന്നു.

ഒരു വിഭാഗം ആളുകൾ തന്നോട് വിവാഹം കഴിക്കാൻ ഉപദേശിക്കുന്നുണ്ടെന്നും മറ്റൊരു വിഭാഗം മകനോടൊപ്പം സന്തോഷമായി ജീവിക്കാനാണ് പറയുന്നതെന്നും താരം പറയുന്നു. ഇവരിൽ ആര് പറയുന്നത് കേൾക്കണമെന്നാണ് നിങ്ങൾ പറയുന്നത്. ആര് എന്ത് പറയുന്നു എന്നത് ചിന്തിക്കാതെ സ്വന്തം ഹൃദയത്തെ കേൾക്കാനായിരുന്നു ചിരഞ്ജീവി എന്നോട് എപ്പോഴും പറഞ്ഞിരുന്നത്. വിവാഹത്തെ കുറിച്ചുള്ള ചോദ്യങ്ങൾ ഞാൻ എന്നോട് ഇതുവരെ സ്വയം ചോദിച്ചിട്ടില്ല. മേഘ്ന പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :