ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഇടിയായിരുന്നു,ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ, ഏട്ടനെ കുറിച്ച് ടോവിനോ തോമസ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 24 ഓഗസ്റ്റ് 2022 (15:09 IST)
സ്വപ്നങ്ങള്‍ക്ക് പിറകെ സഞ്ചരിച്ച് അതിനെ കഠിനാധ്വാനത്തിലൂടെ നേടിയെടുത്ത നടനാണ് ടോവിനോ തോമസ്. ഒരു വയസ്സ് മാത്രം പ്രായ വ്യത്യാസം ഉള്ള തന്റെ ചേട്ടന്‍ ടിങ്സ്റ്റണെ കുറിച്ച് പറയുമ്പോള്‍ ടോവിനോയുടെ കണ്ണുകള്‍ നിറയും. ചെയ്തിരുന്ന ജോലി ഉപേക്ഷിച്ച് സിനിമയ്ക്ക് പിറകെ നടക്കുമ്പോള്‍ നടന് ചിലവിനായി തനിക്ക് കിട്ടുന്ന തുച്ഛമായ ശമ്പളത്തിന്റെ പകുതിയോളം നല്‍കും ടോവിനോയുടെ ചേട്ടന്‍.

ഇന്നും ഞങ്ങള്‍ ഡ്രസ്സ് ഒക്കെ പരസ്പരം മാറി ഇടുന്നവരാണ്. ഞങ്ങള്‍ തമ്മില്‍ ഒരു വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ. എട്ടാം ക്ലാസ് വരെ ഞങ്ങള്‍ തമ്മില്‍ ഭയങ്കര ഇടിയായിരുന്നു.എന്റെ സ്ഥാനത്ത് ചേട്ടനും ചേട്ടന്റെ സ്ഥാനത്ത് ഞാനും ആയിരുന്നെങ്കില്‍ ഇങ്ങനെ ആവില്ല, ചേട്ടന്‍ എന്നോട് ചെയ്ത അത്രയും നല്ല കാര്യങ്ങള്‍ ഞാന്‍ തിരിച്ചു ചെയ്‌തേക്കുമോ എന്നതില്‍ എനിക്ക് സംശയമുണ്ടെന്ന് ടോവിനോ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :