മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' കണ്ട് മീനയും എസ്തറും,'ദൃശ്യം 2' തെലുങ്ക് റീമേക്ക് ഒരുങ്ങുന്നു !

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 8 ഏപ്രില്‍ 2021 (12:57 IST)

'ദൃശ്യം 2' തെലുങ്ക് റീമേക്ക് ചിത്രീകരണത്തിന്റെ തിരക്കിലാണ് നടി മീനയും എസ്തറും. ഷൂട്ടിങ്ങിനിടെ വീണുകിട്ടിയ ഇടവേളയില്‍ മമ്മൂട്ടിയുടെ ദി പ്രീസ്റ്റിന് കാണാനായി ഇരുവരും തിയേറ്ററിലെത്തി. മെഗാസ്റ്റാറിന്റെ ചിത്രം ആസ്വദിച്ചു വെന്ന് നടി പറഞ്ഞു.

'സിനിമ ആസ്വദിച്ചു ബേബി മോണിക്കയുടെ പ്രകടനം വളരെ മികച്ചതായിരുന്നു. ഒരു സ്റ്റാര്‍ വളര്‍ന്നുവരുന്നു. ഗുഡ് ലക്ക് സ്വീറ്റി'- കുറിച്ചു

തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നതും ജീത്തു ജോസഫ് തന്നെയാണ്.നടന്‍ വെങ്കിടേഷാണ് നായകനായി എത്തുന്നത്.നദിയ മൊയ്തു ആശാ ശരത് ചെയ്ത കഥാപാത്രത്തെ തെലുങ്കില്‍ അവതരിപ്പിക്കും.ആന്റണി പെരുമ്പാവൂര്‍ ഈ ചിത്രവും നിര്‍മ്മിക്കും. ദൃശ്യം പോലെ തന്നെ ദൃശ്യം രണ്ടും കാണാനായി കാത്തിരിക്കുകയാണ് ടോളിവുഡ് പ്രേക്ഷകര്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :