സിമ്പിളായി പുത്തൻ ലുക്കിൽ വിജയ് സേതുപതി, നിത്യാ മേനോന്‍റെ നായകനായി മലയാളത്തില്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 9 നവം‌ബര്‍ 2020 (19:58 IST)
വിജയ് സേതുപതി മലയാളത്തിലേക്ക് തിരിച്ചെത്തുന്ന പുതിയ ചിത്രമാണ് 19 (1) (a). സിനിമയുടെ ചിത്രീകരണത്തിനായി നടൻ തൊടുപുഴയിലാണ്. നിത്യ മേനോൻ - വിജയ് സേതുപതി സിനിമയിലെ ലൊക്കേഷൻ ചിത്രങ്ങൾ അധികമൊന്നും പുറത്തുവന്നിട്ടില്ല. ഇപ്പോഴിതാ പ്രൊഡക്ഷൻ കൺട്രോളറും നിർമ്മാതാവുമായ വിജയ് സേതുപതിക്കൊപ്പമുളള ചിത്രം പങ്കുവെച്ചിരിക്കുകയാണ്.

സാൾട്ട് ആൻഡ് പെപ്പർ ലുക്കിലാണ് വിജയ് സേതുപതിയെ ചിത്രത്തിൽ കാണാനാവുക. ഗ്രേ കളർ ഷർട്ടിൽ സിമ്പിളായിട്ടുളള നടൻറെ ചിത്രം ശ്രദ്ധേയമാകുകയാണ്.

"മികച്ച നടൻ അതിലുപരി
നല്ലൊരു സുഹൃത്തും മനുഷ്യ സ്നേഹിയും. മക്കൾ സെൽവൻ വിജയ് സേതുപതി" - ബാദുഷ കുറിച്ചു.

ഇന്ദു വി എസ് സംവിധാനം ചെയ്യുന്ന 19 (1) (a) സോഷ്യോ - പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ്. നിത്യ അവതരിപ്പിക്കുന്ന പേരില്ലാത്ത പെണ്‍കുട്ടിയുടെ കാഴ്ച്ചപ്പാടിലൂടെയാണ് കഥ മുന്നോട്ടു പോകുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :