വിജയ് ചിത്രം മാസ്റ്റർ പൊങ്കലിന് ?

കെ ആർ അനൂപ്| Last Modified വ്യാഴം, 20 ഓഗസ്റ്റ് 2020 (22:12 IST)
ദളപതി വിജയുടെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമാകുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'മാസ്റ്റർ' പൊങ്കലിന് റിലീസ് ചെയ്യുമെന്ന് തമിഴിലെ ഒരു ഓൺലൈൻ മാഗസിൻ റിപ്പോർട്ട് ചെയ്യുന്നു. ആരാധകർക്ക് ദീപാവലി ട്രീറ്റായി ട്രെയിലർ റിലീസ് ചെയ്യാനും പദ്ധതിയിടുന്നു എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം.

അതുപോലെതന്നെ താരത്തിന്റെ വിശേഷങ്ങളും പുറത്തു വന്നിട്ടുണ്ട്. താരം ഓടിടി പ്ലാറ്റ്ഫോമുകളിൽ വന്ന ജനപ്രിയ സിനിമകൾ കാണുവാൻ സമയം കണ്ടെത്തി. മാത്രമല്ല സംവിധായകൻ മണിരത്നത്തിന്റെ പഴയ സിനിമകൾ വീണ്ടും കാണുകയും ചെയ്തു.

മാസ്റ്ററിൽ വിജയ് സേതുപതിയാണ് വില്ലനായി എത്തുന്നത്. ആൻഡ്രിയ ജെറമിയ, മാളവിക മോഹനൻ, ശന്തനു ഭാഗ്യരാജ്, അർജുൻ ദാസ്, ഗൗരി
കിഷൻ തുടങ്ങി വൻതാരനിര തന്നെ മാസ്റ്ററിൽ ഉണ്ട്. എക്സ്ബി പിക്ചേഴ്സിന്റെ ബാനറിൽ സേവ്യർ ബ്രിട്ടോ ചിത്രം നിർമ്മിക്കുന്നു. സംഗീത സംവിധായകൻ അനിരുദ്ധ്, എഡിറ്റർ ഫിലോമിൻ രാജ്, ഛായാഗ്രാഹകൻ സത്യൻ സൂര്യൻ എന്നിവരാണ് സാങ്കേതിക രംഗത്തെ പ്രമുഖർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :