റിലീസാകാന്‍ ഇനിയും രണ്ടര മാസം, വിജയ് ചിത്രം മാസ്‌റ്റര്‍ ഇപ്പൊഴേ നേടിയത് 200 കോടി !

Master, Vijay, Vijay Sethupathi, Lokesh Kanakaraj, മാസ്റ്റര്‍, വിജയ്, വിജയ് സേതുപതി, ലോകേഷ് കനകരാജ്
നിജോ ബേബി| Last Modified വ്യാഴം, 16 ജനുവരി 2020 (15:44 IST)
തെന്നിന്ത്യയിലെ ഏറ്റവും വലിയ സ്റ്റാര്‍ താന്‍ ആണെന്ന് തെളിയിക്കുകയാണ് തമിഴ് സൂപ്പര്‍താരം ദളപതി വിജയ്. ഏറ്റവും പുതിയ ചിത്രമായ ‘മാസ്റ്റര്‍’ റിലീസിന് രണ്ടരമാസം മുമ്പുതന്നെ 200 കോടി രൂപയുടെ ബിസിനസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘മാസ്‌റ്റര്‍’ ചിത്രീകരണം അതിന്‍റെ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണ്.

സാറ്റലൈറ്റ്, ഡിജിറ്റല്‍, ഓഡിയോ അവകാശത്തിനായി ലഭിച്ച തുകയാണ് 200 കോടി കടന്നത്. അന്തിമകളക്ഷന്‍ റിപ്പോര്‍ട്ടില്‍ 100 കോടി കടക്കാന്‍ ബുദ്ധിമുട്ടുന്ന സൂപ്പര്‍താരങ്ങളുള്ള ഇന്‍ഡസ്ട്രിയിലാണ് പ്രീ റിലീസ് ബിസിനസ് തന്നെ 200 കോടി കടക്കുന്നത്. അതുകൊണ്ടുതന്നെയാണ് നിര്‍മ്മാതാക്കള്‍ വിജയ്‌ക്ക് സന്തോഷത്തോടെ 100 കോടി രൂപ പ്രതിഫലം നല്‍കുന്നതും.

വിജയ് സേതുപതിയാണ് മാസ്‌റ്ററില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാളവിക മോഹനന്‍, അര്‍ജുന്‍ ദാസ്, ആന്‍ഡ്രിയ ജെര്‍മിയ, ശന്തനു ഭാഗ്യരാജ് തുടങ്ങിയവരും മാസ്റ്ററിലെ പ്രധാന താരങ്ങളാണ്.

അതേസമയം, അടുത്ത വിജയ് ചിത്രത്തിന്‍റെ സംവിധായകന്‍ ആരായിരിക്കും എന്നതുസംബന്ധിച്ച അവ്യക്തത തുടരുകയാണ്. എ ആര്‍ മുരുഗദാസിനാണ് മുന്‍‌തൂക്കമെങ്കിലും ഷങ്കര്‍, വെട്രിമാരന്‍ എന്നിവരെയും പരിഗണിക്കുന്നുണ്ട്. സണ്‍ പിക്‍ചേഴ്‌സാണ് വിജയുടെ അടുത്ത സിനിമ നിര്‍മ്മിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :