80 കോടിയും കടന്ന് മാർക്കോയുടെ ജൈത്രയാത്ര; 100 കോടി തൂക്കുമോ?

നോർത്ത് ഇന്ത്യയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

നിഹാരിക കെ.എസ്| Last Modified ശനി, 4 ജനുവരി 2025 (12:03 IST)
ഹനീഫ് അദേനി സംവിധാനം ചെയ്ത മാർക്കോ മലയാള സിനിമയിൽ പുതിയ ബെഞ്ച് മാർക്ക് ഇടുകയാണ്. റിലീസ് ചെയ്ത് വെറും 15 ദിവസം കൊണ്ട് 80 കോടിയാണ് മാർക്കോ നേടിയത്. ഒരു ആഴ്ച കൊണ്ട് സിനിമ 100 കോടി കടക്കുമെന്നാണ് റിപ്പോർട്ട്. നോർത്ത് ഇന്ത്യയിൽ ചിത്രത്തിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഓരോ ദിവസവും കൂടുതൽ ഷോസ് ആഡ് ചെയ്യുന്നുണ്ട്.

പതിനാലാം ദിവസം മാത്രം 7​5 ലക്ഷം സിനിമ നേടിയതായാണ് വിവരം. തെലുങ്കുവിൽ 84 ലക്ഷവും ഹിന്ദിയിൽ 72 ലക്ഷവും നേടിയതായാണ് റിപ്പോർട്ടുകൾ.‍ ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളിൽ 14 ലക്ഷം നേടിയതായാണ് ( മലയാളം) പുറത്തുവന്നിരിക്കുന്ന വിവരം. ഇതുവരെ ലഭിച്ച കണക്കുകൾ പ്രകാരം ഹിന്ദി പതിപ്പ് ഉൾപ്പെടെ പതിനാലാം ദിവസം മാർക്കോ 2.4 45 കോടിയാണ് നേടിയിരിക്കുന്നത്. ആ​ഗോള ബോക്‌സ് ഓഫീസ് കളക്ഷൻ 80 കോടി കടന്നു.

മാർക്കോ ഇതുപോലെ കുതിപ്പ് തുടർന്നാൽ അടുത്ത ആഴ്ചയോടെ ആ​ഗോളതലത്തിൽ 100 കോടി നേടാനാണ് സാധ്യത. ഡിസംബർ 20 നാണ് മാർക്കോ റിലീസ് ചെയ്തത്. മാർക്കോയുടെ ഹിന്ദി പതിപ്പിന് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഇതോടെ, ചിത്രത്തിന്റെ തമിഴ് പതിപ്പും തെലുങ്ക് പതിപ്പും റിലീസ് ചെയ്യുകയായിരുന്നു. ഉണ്ണി മുകുന്ദന്റെ കരിയറിലെ ആദ്യത്തെ 100 കോടി ആയിരിക്കും ഈ സിനിമയെന്ന ഉറപ്പിക്കാം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :