'ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു' ഒരിക്കല്‍ കൂടി റിലീസ് ഡേറ്റ് ഓര്‍മിപ്പിച്ച് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 18 ജൂണ്‍ 2021 (09:38 IST)

റിലീസ് പ്രഖ്യാപിച്ച് മോഹന്‍ലാലിന്റെ മരക്കാര്‍ അറബിക്കടലിന്റെ സിംഹം. പുതിയ അപ്‌ഡേറ്റ് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ തന്നെയാണ് കൈമാറിയത്. ഓണം റിലീസായി ഓഗസ്റ്റ് 12ന് പ്രേക്ഷകരിലേക്ക് ചിത്രം എത്തും.

'സ്‌നേഹത്തോടെ, നിറഞ്ഞ മനസ്സോടെ പ്രതീക്ഷിക്കുകയാണ്, ഈ വരുന്ന ഓഗസ്റ്റ് 12ന്, ഓണം റിലീസ് ആയി 'മരക്കാര്‍ അറബിക്കടലിന്റെ സിംഹം' നിങ്ങളുടെ മുന്നിലെത്തിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുമെന്ന്.. അതിനു നിങ്ങളുടെ പ്രാര്‍ഥനയും പിന്തുണയും ഉണ്ടാകുമെന്ന വിശ്വാസത്തോടെ ഞങ്ങള്‍ മുന്നോട്ട് നീങ്ങുന്നു'- ആന്റണി പെരുമ്പാവൂര്‍ കുറിച്ചു.

ഒ.ടി.ടി റിലീസിന് ഇല്ലെന്നും 100 കോടിയിലധികം മുതല്‍മുടക്കില്‍ നിര്‍മിച്ച സിനിമ തിയേറ്ററിലൂടെ മാത്രമേ പ്രേക്ഷകരിലേക്ക് എത്തിക്കൂ എന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞിരുന്നത്.

മെയ് 13ന് തീരുമാനിച്ചിരുന്ന റിലീസ് ചെയ്യാനിരുന്ന സിനിമ ഓഗസ്റ്റ് 12ലേക്ക് മാറ്റിയിരിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :