രേണുക വേണു|
Last Modified ഞായര്‍, 12 ഡിസംബര്‍ 2021 (11:10 IST)
രജിനികാന്ത്, മമ്മൂട്ടി, അരവിന്ദ് സ്വാമി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച സൂപ്പര്‍ഹിറ്റ് സിനിമയാണ് ദളപതി. 1991 ലാണ് മണിരത്‌നം സംവിധാനം ചെയ്ത ദളപതി റിലീസ് ചെയ്യുന്നത്. തെന്നിന്ത്യയില്‍ വലിയ ഓളമുണ്ടാക്കിയ സിനിമയാണ് ദളപതി. മലയാളത്തില്‍ നിന്ന് മനോജ് കെ.ജയനും ഈ സൂപ്പര്‍താര ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
എം.ടി.വാസുദേവന്‍ നായരുടെ രചനയില്‍ അജയന്‍ സംവിധാനം ചെയ്ത സിനിമയാണ് പെരുന്തച്ചന്‍. 1990 ലാണ് സിനിമ പുറത്തിറങ്ങിയത്. ഏറെ നിരൂപണ പ്രശംസ നേടിയ സിനിമ കൂടിയാണ് പെരുന്തച്ചന്‍. ഉണ്ണിത്തമ്പുരാന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ പെരുന്തച്ചനില്‍ അവതരിപ്പിച്ചത്. ഈ സിനിമയിലെ മികച്ച പ്രകടനം കണ്ട മണിരത്‌നം മനോജ് കെ.ജയനെ ദളപതിയില്‍ അഭിനയിക്കാന്‍ വിളിക്കുകയായിരുന്നു. മനോഹരന്‍ എന്ന കഥാപാത്രത്തെയാണ് മനോജ് കെ.ജയന്‍ ദളപതിയില്‍ അവതരിപ്പിച്ചത്.