അനുബന്ധ വാര്‍ത്തകള്‍
- യുക്രെയ്ൻ വ്യോമാക്രമണം കടുത്തു, ആണാവായുധം ഉപയോഗിക്കുമെന്ന മുന്നറിയിപ്പുമായി പുടിൻ
- ജോലിയുടെ ഇടവേളകളിൽ സെക്സ് ചെയ്യു, ജനസംഖ്യ വർധിപ്പിക്കാൻ നിർദേശവുമായി പുടിൻ
- മോദിയുടെ റഷ്യന്‍ സന്ദര്‍ശനം: ഓരോ അഞ്ചുമിനിറ്റിലും ഇന്ത്യയുടെ വിശ്വസ്തത പരിശോധിക്കാന്‍ സാധിക്കില്ലെന്ന് അമേരിക്ക
- 'മഞ്ഞുമ്മല്‍ ബോയ്സ്' നേടിയ ആകെ കളക്ഷന്‍ എത്രയാണ് ? ടെലിവിഷന്‍ പ്രീമിയര്‍ ഇന്ന്
- റഷ്യ ഒറ്റ ദിവസം കൊലപ്പെടുത്തിയത് 2010 യുക്രൈന് സൈനികരെ
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് സംവിധായകന്
മഞ്ഞുമ്മല്‍ ബോയ്സ് സിനിമ കണ്ട് റഷ്യക്കാര്‍ കരഞ്ഞുവെന്ന് സിനിമയുടെ സംവിധായകന് ചിദംബരം. റഷ്യയിലെ കിനോ ബ്രാവോ ഫിലിം ഫെസ്റ്റിവലിലാണ് മഞ്ഞുമ്മല്‍ ബോയ്സ് പ്രദര്‍ശിപ്പിച്ചത്. ഫെസ്റ്റിവലില്‍ മികച്ച സംഗീതത്തിനുള്ള പുരസ്കാരമാണ് ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ സംഗീതം ഒരുക്കിയത് സുഷിന് ശ്യാമാണ്. ചിത്രത്തിന്റെ സ്ക്രീനിങ്ങിനു ശേഷം നിരവധി റഷ്യക്കാര്‍ തന്നെ കെട്ടിപ്പിടിക്കുകയും അഭിനന്ദിക്കുകയും ചെയ്തുവെന്ന് സംവിധായകന് ചിദംബരം പറഞ്ഞു.
2024 ഫെബ്രുവരിയിലാണ് മഞ്ഞുമ്മല്‍ ബോയ്സ് റിലീസ് ചെയ്തത്. മലയാളത്തിലെ എക്കാലത്തേയും വലിയ ബോക്സ് ഓഫീസ് ഹിറ്റ് ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്സ്. 200 കോടിയിലധികം രൂപയാണ് ചിത്രം നേടിയത്.