ഷൂട്ടിങ്ങിനിടെ മഞ്ജു വാര്യർക്ക് പരിക്ക്

റെയ്‌നാ തോമസ്| Last Modified വ്യാഴം, 9 ജനുവരി 2020 (08:33 IST)
നടി മഞ്ജു വാര്യർക്ക് ചിത്രീകരണത്തിന് ഇടക്ക് പരുക്ക് പറ്റി. മഞ്ജു നായികയായി എത്തുന്ന ചത്തുർമുഖം എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിന് ഇടെയായിരുന്നൂ മഞ്ജുവിന് പരുക്ക് പറ്റിയത്.

സംഘട്ടന രംഗം ചിത്രീകരിക്കുന്ന സമയത്ത്
മഞ്ജു നിലത്ത് വീഴുകയായിരുന്നു. ചാട്ടത്തിനിടെ കാൽ വഴുതിയതാണ് താരം വീഴാൻ കാരണമെന്നാണ് വിവരം.

വീഴ്ചയിൽ കാൽ ഉളുക്കിയതിനെ തുടർന്ന് മഞ്ജുവിനു വിശ്രമം നൽകിയിരിക്കുകയാണ്. നടിക്ക് മറ്റു കുഴപ്പങ്ങൾ ഒന്നും ഇല്ലെന്ന് അണിയറ വൃത്തങ്ങൾ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :