മമ്മൂട്ടിച്ചിത്രത്തില്‍ എന്‍റെ കഥാപാത്രത്തിന് വ്യക്തിത്വമുണ്ട്: മഞ്‌ജു വാര്യര്‍

മമ്മൂട്ടി, മഞ്‌ജു വാര്യര്‍, മോഹന്‍ലാല്‍, പ്രതി പൂവന്‍‌കോഴി,  Mammootty, Manju Warrier, Prathi Poovankozhi, Mohanlal
അശുതോഷ് ശ്രീറാം| Last Modified ബുധന്‍, 8 ജനുവരി 2020 (18:17 IST)
മമ്മൂട്ടിയുമായി ഉടന്‍ ചെയ്യുന്ന സിനിമയില്‍ തന്‍റെ കഥാപാത്രം വ്യക്തിത്വമുള്ളതാണെന്ന് നടി മഞ്‌ജു വാര്യര്‍. തന്‍റെ കഥാപാത്രത്തിന് കഥയില്‍ പ്രസക്‍തിയും ഐഡന്‍റിറ്റിയുമുണ്ട്. താന്‍ അവതരിപ്പിച്ചിട്ടുള്ള കഥാപാത്രങ്ങള്‍ പ്രേക്ഷകരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന രീതിയിലാണ് അവയുടെ സ്രഷ്ടാക്കള്‍ നിര്‍മ്മിച്ചിട്ടുള്ളതെന്നും മഞ്‌ജു വാര്യര്‍ പറയുന്നു.

മംഗളത്തിന് അനുവദിച്ച അഭിമുഖത്തിലാണ് മഞ്‌ജു വാര്യം ഇക്കാര്യം പറയുന്നത്. മോഹന്‍ലാലിനൊപ്പം ചിത്രങ്ങള്‍ ചെയ്‌തപ്പോഴും തന്‍റെ കഥാപാത്രങ്ങള്‍ക്ക് അതിന്‍റേതായ പ്രാധാന്യമുണ്ടായിരുന്നു എന്നും മഞ്‌ജു പറയുന്നു.

ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മമ്മൂട്ടിയും മഞ്‌ജുവും ആദ്യമായി ഒന്നിക്കുന്നത്. ഈ സിനിമ നിര്‍മ്മിക്കുന്നത് ബി ഉണ്ണികൃഷ്ണനും ആന്‍റോ ജോസഫും ചേര്‍ന്നാണ്. ത്രില്ലര്‍ ഗണത്തില്‍ പെട്ട ഒരു സിനിമയായിരിക്കും ഇതെന്നാണ് സൂചനകള്‍. മമ്മൂട്ടിക്കൊപ്പം സിനിമ ചെയ്യണമെന്നത് വളരെക്കാലമായുള്ള തന്‍റെ ആഗ്രഹമായിരുന്നുവെന്നും കാര്യങ്ങളെല്ലാം ഇപ്പോഴാണ് ഒത്തുവന്നതെന്നും മഞ്‌ജു പറയുന്നു.

മഞ്‌ജുവിന്‍റെ ക്രിസ്‌മസ് ചിത്രം പ്രതി പൂവന്‍‌കോഴി വന്‍ വിജയമാണ് നേടിയത്. "ഇങ്ങനെയൊരു സിനിമ ഇതിനുമുമ്പ് വന്നിട്ടില്ല എന്നാണ് എന്‍റെ വിശ്വാസം. സ്ത്രീകള്‍ക്കെതിരെ ഉണ്ടാകുന്ന അതിക്രമങ്ങള്‍ കണ്‍‌മുന്നില്‍ കാണുമ്പോള്‍ പ്രതികരിക്കേണ്ട ആവശ്യകതയെക്കുറിച്ച് ഭംഗിയായി ഈ സിനിമ പറയുന്നുണ്ട്” - മഞ്‌ജു വാര്യര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :