അപ്രതീക്ഷിതമായി എത്തിയ അതിഥികള്‍,നരേന്റെ വീട്ടില്‍ കുടുംബത്തോടൊപ്പം ദിലീപും മീര ജാസ്മിനും

Kavya Madhavan
കെ ആര്‍ അനൂപ്| Last Modified ബുധന്‍, 15 മെയ് 2024 (14:45 IST)
Kavya Madhavan
സിനിമയ്ക്ക് അപ്പുറമുള്ള സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ദിലീപും മീരാജാസ്മിനും നരേനും കാവ്യ മാധവനും. ദിലീപിന്റെയും നരേന്റെയും മീര ജാസ്മിന്റെയും കുടുംബങ്ങള്‍ കഴിഞ്ഞദിവസം ഒത്തുചേര്‍ന്നു. തീര്‍ത്തും അപ്രതീക്ഷിതമായ ഒത്തുചേരല്‍ എന്നായിരുന്നു കാവ്യ മാധവന്‍ പറഞ്ഞത്.

എന്നും ഓര്‍മ്മയില്‍ തങ്ങിനില്‍ക്കുന്ന ഒന്നായി മാറി കഴിഞ്ഞ ദിവസത്തെ ഒത്തുകൂടല്‍ എന്നും കാവ്യ പറയുന്നുണ്ട്. സിനിമയ്ക്ക് പുറത്തും സൗഹൃദബന്ധങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ ദിലീപും കാവ്യയും ശ്രദ്ധിക്കാറുണ്ട്. പണ്ടുമുതലേ മീരാജാസ്മിനും നരേയനും സുഹൃത്തുക്കളാണ്.
നടന്‍ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യാ സുരേഷിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ദിലീപ് കുടുംബത്തോടൊപ്പം ആണ് എത്തിയത്. മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ഭാര്യയായ കാവ്യയും വിവാഹ ചടങ്ങുകളില്‍ പങ്കെടുത്തു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക സുരേഷുമായി അടുത്ത ബന്ധം കാത്തുസൂക്ഷിക്കുന്നയാളാണ് കാവ്യ മാധവന്‍.ഭാഗ്യയുടെ വിവാഹത്തിന് മുമ്പ് തന്നെ തിരുവനന്തപുരത്തെ വീട്ടിലെത്തി സുരേഷ് ഗോപിയുടെ കുടുംബത്തെ കാവ്യാമാധവന്‍ കണ്ടിരുന്നു.

ജയറാമിന്റെ മകള്‍ മാളവിക ജയറാമിന്റെ വിവാഹ ചടങ്ങുകളിലും ദിലീപും കുടുംബവും പങ്കെടുത്തു.കാവ്യാ മാധവനും മക്കളായ മീനാക്ഷിയും മഹാലക്ഷ്മിയും ദിലീപിനൊപ്പം എത്തിയിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :