ബഡേ മിയാൻ ബഡാ പടക്കമാകുമോ ?, പൃഥ്വിരാജ് വില്ലനാകുന്ന സിനിമയ്ക്ക് തണുപ്പൻ പ്രതികരണം

അഭിറാം മനോഹർ| Last Modified വെള്ളി, 12 ഏപ്രില്‍ 2024 (18:11 IST)
അക്ഷയ് കുമാര്‍,ടൈഗര്‍ ഷ്‌റോഫ്, പൃഥ്വിരാജ് സുകുമാരന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബഡേ മിയാന്‍ ചോട്ടെ മിയാന്‍ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണം. വമ്പന്‍ മുതല്‍മുടക്കിലെത്തിയ സിനിമ ആക്ഷന്‍ രംഗങ്ങളാല്‍ സമ്പന്നമാണെങ്കിലും കെട്ടുറപ്പില്ലാത്ത തിരക്കഥ പ്രേക്ഷകരെ തൃപ്തരാക്കുന്നില്ലെന്നാണ് ട്രേഡ് അനലിസ്റ്റായ തരണ്‍ ആദര്‍ശ് പറയുന്നത്. 320 കോടിയോളം മുതല്‍മുടക്കിലിറങ്ങിയ സിനിമയ്ക്ക് ആദ്യ ദിവസം ബോക്‌സോഫീസില്‍ നിന്നും നേടാനായത് 15.5 കോടി രൂപ മാത്രമാണ്. ആദ്യ ദിനത്തില്‍ 30 ശതമാനം തിയേറ്റര്‍ ഒക്ക്യുപെന്‍സിയാണ് സിനിമയ്ക്ക് ലഭിച്ചത്.

ആടുജീവിതത്തിന് ശേഷം പൃഥ്വിരാജ് നിറഞ്ഞാടുന്ന സിനിമയാണ് ബഡേ മിയാന്‍ ചോട്ടെ മിയാന്‍. സിനിമയിലെ പൃഥ്വിരാജിന്റെ കഥാപാത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. താരത്തിന്റെ നാലാമത് ബോളിവുഡ് സിനിമയാണിത്. സൊനാക്ഷി സിന്‍ഹ,മാനുഷി ഛില്ലര്‍,അലായ എന്നിവരാണ് സിനിമയിലെ നായികമാര്‍. റോണിത് റോയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :