സിനിമ ആരുടെയും തന്തയുടെ വകയല്ല, സ്ത്രീകൾ പ്രധാന റോളിലെത്തുന്നതിൽ പല പുരുഷതാരങ്ങളും അസ്വസ്ഥരെന്ന് വിദ്യാബാലൻ

അഭിറാം മനോഹർ| Last Modified ഞായര്‍, 14 ഏപ്രില്‍ 2024 (18:34 IST)
മലയാള സിനിമയിലൂടെ വെള്ളിത്തിരയിലെത്തേണ്ട താരമായിരുന്നുവെങ്കിലും പരിണീത എന്ന ആദ്യ സിനിമയിലൂടെ തന്നെ ബോളിവുഡിന്റെ മനം മയക്കിയ നായികയാണ് വിദ്യാബാലന്‍. കഹാനി,ഇഷ്‌കിയ,ഡേര്‍ട്ടി പിക്ചര്‍ തുടങ്ങിയ സിനിമകളുടെ വിജയത്തോടെ നായികയെന്ന നിലയില്‍ തന്നെ ചിത്രങ്ങള്‍ വിജയിപ്പിക്കാനാകുമെന്ന് വിദ്യാബാലന്‍ തെളിയിച്ചു. തന്റെ സിനിമകള്‍ വിജയം കൊയ്തതോടെ തന്നോടൊപ്പം സ്‌ക്രീന്‍ സ്‌പേയ്‌സ് പങ്കിടാന്‍ പല പുരുഷതാരങ്ങളും വിമുഖത കാണിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം ഇപ്പോള്‍. ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിദ്യാബാലന്‍ നായികയായ സിനിമയിലോ അല്ലെങ്കില്‍ സ്ത്രീകള്‍ പ്രധാനകഥാപാത്രങ്ങളായെത്തുന്ന സിനിമകളിലോ അഭിനയിക്കാന്‍ പല പുരുഷതാരങ്ങളും ഇന്നും തയ്യാറല്ല. അവരേക്കാള്‍ മികച്ച സിനിമകള്‍ ഞങ്ങള്‍ ചെയ്യുന്നുണ്ട് എന്നതിനാല്‍ തന്നെ ഇത്തരം സിനിമകള്‍ വേണ്ടെന്ന് വെയ്ക്കുമ്പോള്‍ നഷ്ടം അവര്‍ക്കാണ്. അവര്‍ കൂടുതല്‍ ഫോര്‍മുല സിനിമകള്‍ ചെയ്യുന്നു. എന്നാല്‍ സ്ത്രീകള്‍ക്ക് പ്രാധാന്യമുള്ള സിനിമകള്‍ കൂടുതല്‍ ആവേശകരമാണ്.

വിജയിക്കുന്ന താരങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുന്നുണ്ട്. എന്നാല്‍ സ്ത്രീകളുടെ ഈ വിജയത്തില്‍ പലരും അസ്വസ്ഥരാണ്. തന്റെ സിനിമകള്‍ മികച്ച രീതിയില്‍ മുന്നേറുന്ന സമയത്ത് തനിക്കെത്രെ ബോളിവുഡില്‍ വിച്ച് ഹണ്ട് നടന്നെന്നും അത് തന്നെ മാനസികമായി തളര്‍ത്തിയെന്നും വിദ്യാബാലന്‍ പറയുന്നു. ആരുടെയെങ്കിലും പിതാവിന്റെ സ്വന്തമാണ് സിനിമാരംഗമെന്ന് കരുതുന്നില്ല. അത്തരത്തില്‍ കരുതി എത്തുന്നവര്‍ക്ക് സിനിമയില്‍ നിലനില്‍ക്കാനാവില്ലെന്നും വിദ്യാബാലന്‍ പറഞ്ഞു. തന്റെ പുതിയ സിനിമയായ ദോ ഔര്‍ ദോ പ്യാരിന്റെ പ്രമോഷനില്‍ സംസാരിക്കുകയായിരുന്നു താരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :