ദുഷ്‌കരമായ യാത്ര,കാന്‍സറിനെ അതിജീവിച്ച നടി മനീഷ കൊയ്രാള പറയുന്നു

കെ ആര്‍ അനൂപ്| Last Updated: ചൊവ്വ, 9 നവം‌ബര്‍ 2021 (10:39 IST)

2012 ലായിരുന്നു നടി മനീഷ കൊയ്രാളയ്ക്ക് അണ്ഡാശയ കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചത്. താരം രോഗത്തോട് പൊരുതി. ഒടുവില്‍ അതിനെ തോല്‍പിച്ചു. തന്നെപ്പോലെ കാന്‍സര്‍ ബാധിച്ച ഒരുപാട് പേര്‍ക്ക് പ്രചോദനമാകുകയാണ് മനീഷ ഇപ്പോള്‍.രോഗം പൂര്‍ണമായും ഭേദമായ നടി നല്‍കുന്ന ഊര്‍ജ്ജം ഒരാളുടെയെങ്കിലും ജീവിതത്തില്‍ പ്രകാശം നല്‍കുമെന്നത് ഉറപ്പാണ്. ദേശീയ അര്‍ബുദ ബോധവത്കരണത്തോടനുബന്ധിച്ചാണ് മനീഷ കുറിപ്പ്.

മനീഷയുടെ വാക്കുകള്‍

ഈ ദേശീയ കാന്‍സര്‍ അവബോധ ദിനത്തില്‍, ക്യാന്‍സര്‍ ചികിത്സയുടെ ഈ ദുഷ്‌കരമായ യാത്രയിലൂടെ കടന്നുപോകുന്ന എല്ലാവര്‍ക്കും ഒരുപാട് സ്‌നേഹവും വിജയവും നേരുന്നു. 'യാത്ര ദുഷ്‌കരമാണെന്ന് എനിക്കറിയാം, പക്ഷേ നിങ്ങള്‍ അതിനേക്കാള്‍ കരുത്തരാണ്.'അതിന് കീഴടങ്ങിയവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം രോഗത്തെ അതിജീവിച്ചവര്‍ക്കൊപ്പം അവരുടെ ആഘോഷത്തില്‍ പങ്കുചേരാനും ഞാന്‍ ആഗ്രഹിക്കുന്നു.

രോഗത്തെക്കുറിച്ചുള്ള അവബോധം നമുക്ക് പ്രചരിപ്പിക്കേണ്ടതുണ്ട്, കാന്‍സറിനെ അതിജീവിച്ച പ്രതീക്ഷയുടെ മനോഹരമായ കഥകള്‍ പറയുകയും വീണ്ടും പറയുകയും വേണം. നമ്മോടും ലോകത്തോടും ദയ കാണിക്കാം. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കും.നന്ദി.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :