കെ ആര്‍ അനൂപ്|
Last Modified ശനി, 15 മെയ് 2021 (12:29 IST)
ലോകത്തിനുമുന്നില്‍ എനിക്ക് തോല്‍ക്കാന്‍ മനസ്സില്ലെന്ന് തന്റെ പ്രവര്‍ത്തിയിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞത് അര്‍ബുദത്തോട് പോരാടി നന്ദു യാത്രയായി. തന്നെപ്പോലെ കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സോഷ്യല്‍ മീഡിയയിലൂടെ നന്ദുവിനെ ശബ്ദം ഉയര്‍ന്നു കേട്ടിരുന്നു. ഇനി അത് ഉണ്ടാകില്ല എങ്കിലും അവന്‍ ഒരു പാഠമായിരുന്നു എല്ലാവര്‍ക്കും. ചിരിച്ചുകൊണ്ട് പ്രതിസന്ധികളെ പോരാടണമെന്ന് വലിയ പാഠം. നന്ദുവിന്റെ ഓര്‍മ്മകളിലാണ് നടി വീണ നായര്‍.
വീണ നായരുടെ വാക്കുകളിലേക്ക്
ജീവിതം പൊരുതി നേടാനുള്ളതാണ്.. മരണം മുന്നില്‍ വന്നു നിന്നാലും വിജയം മുന്നില്‍ ഉണ്ടെന്ന് പറയാനും പ്രവര്‍ത്തിക്കുവാനും ആണിഷ്ടം.. പരാജയപ്പെട്ടു പിന്മാറുന്നവര്‍ക്കുള്ളതല്ല... പരിശ്രമിച്ചു മുന്നേറുന്നവര്‍ക്കുള്ളതാണ് ഈ ലോകം. വീഴാതിരിക്കുന്നതല്ല.. വീണ്ടെടുക്കുന്നതാണ് വിജയം... വേദനകളെയൊക്കെ നമുക്ക് ഇങ്ങനെ പുഞ്ചിരിച്ചുകൊണ്ട് തുഴഞ്ഞു വിജയിക്കാം. മനസ്സുകൊണ്ട് നമ്മളെ തോല്പിക്കണേല്‍ ഇമ്മിണി പുളിക്കണം..എനിക്ക് വേണ്ടത് എന്റെ ചങ്കുകളുടെ കണ്ണുനീരില്‍ കുതിര്‍ന്ന പ്രാര്‍ത്ഥനകള്‍ അല്ല..പുഞ്ചിരിയില്‍ തെളിഞ്ഞ പ്രാര്‍ത്ഥനകളാണ്.. എല്ലാരോടും സ്‌നേഹം..സ്‌നേഹപൂര്‍വ്വം
നന്ദു മഹാദേവ-വീണ നായര്‍ കുറിച്ചു.