അനുബന്ധ വാര്‍ത്തകള്‍
- 59ന്റെ നിറവിൽ മോഹൻലാൽ, ആശംസ അറിയിച്ച് മമ്മൂട്ടിയും ദുൽഖറും!
- മമ്മൂട്ടി വന്നാല്‍ ആളുകൂടാത്ത ഒരു സ്ഥലം ഭൂമിയില്‍ ഉണ്ടോ?!
- ഇക്കാര്യത്തില്‍ മമ്മൂട്ടിയെ വെല്ലേണ്ട ആള് ഇനി ജനിക്കണം!
- കുഞ്ചാക്കോ ബോബന്റെ പോക്കറ്റടി പിടിച്ച മമ്മൂട്ടി! - വൈറൽ കമന്റ്
- സ്വപ്നം കണ്ട 100 കോടി; ജനങ്ങൾക്ക് ഇഷ്ടമായത് കൊണ്ടാണല്ലോ കോടി ക്ലബിൽ കയറുന്നത്? - വൈശാഖ് പറയുന്നു
മമ്മൂട്ടിയുടെ പുതിയ ചിത്രം - വണ്‍ (One) !
മമ്മൂട്ടി നായകനാകുന്ന പുതിയ ചിത്രത്തിന് ‘വണ്‍’ എന്ന് പേരിട്ടു. ഒരു പൊളിറ്റിക്കല്‍ ത്രില്ലറായ സിനിമ സംവിധാനം ചെയ്യുന്നത് സന്തോഷ് വിശ്വനാഥ് ആണ്. ‘ചിറകൊടിഞ്ഞ കിനാവുകള്‍’ എന ചിത്രത്തിന്റെ സംവിധായകനാണ് സന്തോഷ് വിശ്വനാഥ്.
സഞ്ജയ് - ബോബി ടീമാണ് വണ്ണിന് തിരക്കഥ രചിക്കുന്നത്. മമ്മൂട്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായി അഭിനയിക്കുന്ന സിനിമ നിര്‍മ്മിക്കുന്നത് ഇച്ചായീസ് പ്രൊഡക്ഷന്‍സ് ആണ്.
ശ്രീനിവാസന്, രണ്‍ജി പണിക്കര്‍, വിഷ്ണു ഉണ്ണികൃഷ്ണന് എന്നിവര്‍ ഈ സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സഞ്ജയ് - ബോബി ടീം ആദ്യമായാണ് ഒരു മമ്മൂട്ടി ചിത്രത്തിന് രചന നിര്‍വഹിക്കുന്നത്.
അതേസമയം, മമ്മൂട്ടി നായകനാകുന്ന ‘ഉണ്ട’ പ്രദര്‍ശനത്തിന് തയ്യാറായി. മാമാങ്കം, ഗാനഗന്ധര്വ്വന്, ബിലാല്‍, അമീര്‍ എന്നീ മമ്മൂട്ടിച്ചിത്രങ്ങള്‍ അവയുടെ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ് ഇപ്പോള്‍.