ഇത് മമ്മൂട്ടിയുടെ ക്ലാസ്‌മേറ്റ്‌സ്; പുതിയ ചിത്രം വൈറല്‍

രേണുക വേണു| Last Modified ശനി, 8 ജനുവരി 2022 (10:23 IST)

പ്രായം 70 ആയിട്ടും സിനിമയ്ക്കായി ബോഡി ഫിറ്റ്‌നെസ് കര്‍ക്കശമായി നോക്കുന്ന താരമാണ് മമ്മൂട്ടി. തന്നേക്കാള്‍ പ്രായം കുറഞ്ഞവര്‍ പോലും ചെയ്യാത്ത തരത്തിലുള്ള വ്യായാമ മുറകളും ഡയറ്റിങ്ങുമാണ് മമ്മൂട്ടിയുടേത്. അതുകൊണ്ട് തന്നെയാണ് സൗന്ദര്യത്തില്‍ ഈ ചെറുപ്പം കാത്തുസൂക്ഷിക്കാന്‍ മെഗാസ്റ്റാറിന് സാധിക്കുന്നത്.

ക്ലാസ്‌മേറ്റ്‌സിനൊപ്പമുള്ള മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് ഇപ്പോള്‍ വൈറലാകുന്നത്. മഹാരാജാസ് കോളേജില്‍ തനിക്കൊപ്പം പഠിച്ചവരുടെ കൂടെയാണ് മമ്മൂട്ടി നില്‍ക്കുന്നത്. ബാക്കിയുള്ളവര്‍ക്കെല്ലാം പ്രായം തോന്നുകയും എന്നാല്‍ അവര്‍ക്കിടയില്‍ മമ്മൂട്ടി ചെറുപ്പക്കാരനെ പോലെ നില്‍ക്കുന്നതുമാണ് ചിത്രത്തില്‍ കാണുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :