അഭിറാം മനോഹർ|
Last Modified ശനി, 27 മെയ് 2023 (15:20 IST)
കമല്‍ഹാസനെ നായകനാക്കി മഹേഷ് നാരായണന്‍ സംവിധാനം ചെയ്യാനിരുന്ന ചിത്രത്തില്‍ മമ്മൂട്ടി നായകനാകും. നേരത്തെ രാജ് കമല്‍ ബാനറിന്റെ കീഴില്‍ കമല്‍ഹാസന്‍ നിര്‍മിക്കാന്‍ ഉദ്ദേശിച്ച ചിത്രമാണ് മമ്മൂട്ടിയിലേക്ക് എത്തുന്നത്. ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ കുഞ്ചാക്കോ ബോബനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം ഒരു പൊളിറ്റിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. സൗത്ത് ഇന്ത്യയില്‍ നിന്നുള്ള മറ്റൊരു സൂപ്പര്‍ താരവും ചിത്രത്തില്‍ അതിഥിവേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.