മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' സംവിധായകന്‍ ഇനി ആസിഫ് അലിക്കൊപ്പം, ചിത്രീകരണം അടുത്തവര്‍ഷം, വരാനിരിക്കുന്നത് ബിഗ് ബജറ്റ് ചിത്രം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 1 ഡിസം‌ബര്‍ 2023 (15:25 IST)
2021ല്‍ പുറത്തിറങ്ങിയ ദി പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സംവിധായകനാണ് ജോഫിന്‍ ടി ചാക്കോ. സംവിധായകന്‍ രണ്ടാമത്തെ സിനിമയുടെ തിരക്കുകളിലേക്ക്. ബിഗ് ബജറ്റ് ചിത്രം തന്നെയാണ് പ്ലാന്‍ ചെയ്യുന്നത്. ആസിഫ് അലി നായകനാകും.

രോഹിത് വി എസ് ഒരുക്കുന്ന ടിക്കി ടാക്ക ജോലികള്‍ പൂര്‍ത്തിയാക്കിയ ശേഷമാകും ആസിഫ് അലി ജോഫിന്‍ ടി ചാക്കോ ചിത്രത്തിന്റെ ഭാഗമാകും.ദി പ്രീസ്റ്റ് നിര്‍മ്മാതാവ് ആന്റോ ജോസഫ് തന്നെയാണ് രണ്ടാം ചിത്രവും നിര്‍മ്മിക്കുന്നത്. 2024 ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.

മമ്മൂട്ടി-ഭരതന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ കാതോട് കാതോരം എന്ന സിനിമ റിലീസായ കാലത്തെ കഥയാണ് സിനിമ പറയാന്‍ പോകുന്നത്.

ടിക്കി ടാക്കയിലെ ആക്ഷന്‍ രംഗങ്ങളുടെ പരിശീലനത്തിനിടെ പരിക്കേറ്റ ആസിഫ് അലിക്ക് മൂന്നുമാസത്തോളം വിശ്രമം വേണ്ടിവരും.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :