ഒരു മാസത്തിനകം സിനിമയിലേക്ക്, വരാനിരിക്കുന്നതെല്ലാം ആവേശകരമായ പ്രൊജക്റ്റുകൾ, മമ്മൂട്ടിയുടെ തിരിച്ചുവരവ് രാജകീയമാകും

സജീവമല്ലാതിരുന്ന കാലത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം മമ്മൂട്ടി സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.

Mohanlals role in Mahesh Narayanan Movie, Mahesh Narayanan, Mohanlal, Mammootty, MMMN, Mahesh Narayanan Movie Mohanlal Role, മോഹന്‍ലാല്‍, മഹേഷ് നാരായണന്‍, മഹേഷ് നാരായണന്‍ ചിത്രത്തിലെ മോഹന്‍ലാല്‍ കഥാപാത്രം, മഹേഷ് നാരായണന്‍ ചിത്രത്തില്‍ മമ്മൂട്ടി
Mammootty and Mohanlal - Mahesh Narayanan Movie
അഭിറാം മനോഹർ| Last Modified ചൊവ്വ, 19 ഓഗസ്റ്റ് 2025 (18:38 IST)
ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതോടെ മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടി അടുത്ത മാസത്തോടെ വീണ്ടും സിനിമകളില്‍ സജീവമാകുമെന്ന് മമ്മൂട്ടിയുടെ പിആര്‍ഒ ആയ റോബര്‍ട്ട് കുര്യാക്കോസ്. ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെയാണ് ഇക്കാര്യം റോബര്‍ കുര്യോക്കോസ് വ്യക്തമാക്കിയത്. സജീവമല്ലാതിരുന്ന കാലത്തിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലടക്കം മമ്മൂട്ടി സജീവമായിരുന്നുവെന്നും റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.

മമ്മൂക്ക ഇക്കാലയളവിലെല്ലാം സജീവമായിരുന്നു. ഷൂട്ടിംഗില്‍ മാത്രമായിരുന്നു പങ്കെടുക്കാതിരുന്നത്. അദ്ദേഹം ചിത്രീകരണങ്ങളിലേക്ക് ഉടന്‍ തിരിച്ചെത്തുകയാണ്. അദ്ദേഹത്തിന്റേതായി കൂടുതല്‍ സിനിമകളെത്താന്‍ സാധ്യതയുണ്ടാവുന്നു എന്ന വാര്‍ത്ത ആവേശത്തോടെയാണ് കാത്തിരുന്നത്. അതിനാന് ഇന്ന് നാന്ദി കുറിച്ചത്. പരിപൂര്‍ണമായ ആരോഗ്യത്തിലേക്ക് അദ്ദേഹം തിരിച്ചെത്തുന്നതിന് ഇന്ന് നാന്ദി കുറിച്ചിരിക്കുകയാണ്.
അദ്ദേഹം ഉടന്‍ തന്നെ സിനിമയില്‍ സജീവമാകുമെന്നാണ് ഞാന്‍ മനസിലാക്കുന്നത്. ഒരു മാസത്തിനുള്ളില്‍ അദ്ദേഹം സിനിമയില്‍ തിരിച്ചെത്തും. ആവേശകരമായ നിരവധി പ്രൊജക്ടുകള്‍ നില്‍ക്കുന്നു. അതെല്ലാം പൂര്‍ത്തിയാക്കേണ്ടതുണ്ട്. സംശയം വേണ്ട. റോബര്‍ട്ട് കുര്യോക്കോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :