പത്മഭൂഷണ്‍; സാധ്യത പട്ടികയില്‍ മമ്മൂട്ടിയും

രേണുക വേണു| Last Modified തിങ്കള്‍, 23 ജനുവരി 2023 (12:23 IST)

ഇത്തവണ പത്മഭൂഷണ്‍ ലഭിക്കാനുള്ള സാധ്യത പട്ടികയില്‍ മലയാളത്തില്‍ നിന്ന് മമ്മൂട്ടിയും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ച് ജനുവരി 25 ന് വൈകിട്ടാണ് പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുക. കേരളത്തില്‍ നിന്നുള്ള പട്ടികയില്‍ മമ്മൂട്ടിയുടെ പേരും ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെയും പല തവണ പത്മഭൂഷണ്‍ പുരസ്‌കാരത്തിനായി മമ്മൂട്ടിയുടെ പേര് പരിഗണിക്കപ്പെട്ടിട്ടുണ്ട്. മോഹന്‍ലാലിന് നേരത്തെ പത്മഭൂഷണ്‍ ലഭിച്ചിട്ടുണ്ട്.അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :