ഇത് മലയാള സിനിമയിലേക്ക് തിരിച്ചുവരവ്, ശരത് അപ്പാനിയുടെ നായികയായി അഞ്ജലി അമീര്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 21 ഫെബ്രുവരി 2022 (11:23 IST)

നടി അഞ്ജലി അമീര്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു.മമ്മൂട്ടി നായകനായെത്തിയ തമിഴ് ചിത്രം പേരന്‍പില്‍ അഞ്ജലി ശ്രദ്ധേയമായ വേഷത്തില്‍ എത്തിയിരുന്നു.A post shared by (@anjali_ameer___________)

ശരത്ത് അപ്പാനി നായകനായെത്തുന്ന ബര്‍ണാഡില്‍ അഞ്ജലി അമീറും ഉണ്ട്. ദേവപ്രസാദ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നടി ശരത്തിന്റെ ഭാര്യയുടെ വേഷത്തിലാണ് എത്തുന്നത്.
തിരുവനന്തപുരത്തെ ഒരു വീട്ടിലാണ് സിനിമയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്. സിനിമയൊരു സൈക്കോളജിക്കല്‍ ഡ്രാമയാണ്.

അഞ്ജലിയുടെ കഥാപാത്രം, വളരെ നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയുടേതായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു.ഭര്‍ത്താവിനെ ചുറ്റിപ്പറ്റിയാണ് അവളുടെ ജീവിതം മുന്നോട്ട് പോകുന്നത്.
ജോബി, ദിലീപ് കുമാര്‍, മാത്യു ജോസഫ്, വസന്തന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

ലിജു മാത്യു ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.ചിത്രത്തിന്റെ എഡിറ്റിംഗ് ജെറിന്‍ രാജ്, മേക്കപ്പ് രതീഷ് രവി, വസ്ത്രാലങ്കാരം ബിസ്നി ദേവപ്രസാദ്, കളറിംഗ് ഷാന്‍ ആഷിഫ്, ശബ്ദമിശ്രണം കരുണ് പ്രസാദ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :