അനുബന്ധ വാര്‍ത്തകള്‍
- Mammootty: ഒടുവില്‍ മമ്മൂട്ടി സിനിമ ലൊക്കേഷനിലേക്ക്; ആദ്യം ഹൈദരബാദ്, പിന്നെ യുകെ
- അപ്രതീക്ഷിതമായി വന്ന ഇടവേളയെ മനസ്സാന്നിധ്യം കൊണ്ട് അതിജീവിച്ചു, മമ്മൂക്ക തിരിച്ചെത്തുന്നു, ഡബിൾ സ്ട്രോങ്ങായി
- Lokah Chapter 2: 'മൂത്തോനെയും എന്നെയുമാണ് അവന് വേണ്ടത്'; ലോകഃയുടെ രണ്ടാം ഭാഗത്തില്‍ ചാത്തനും ഒടിയനും ഒന്നിച്ച്
- Mammootty: മമ്മൂട്ടി നാളെ കൊച്ചിയിലെത്തും; ഒക്ടോബര്‍ ഒന്നിനു ഷൂട്ടിങ് ആരംഭിക്കും
- Mammootty: കാലം മാറി പിറന്ന സിനിമ, ഇന്നായിരുന്നെങ്കിൽ...: ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് സന്തോഷ് ടി കുരുവിള
Mammootty is Back: 'കാമറ ഈസ് കോളിങ്'; കാറോടിച്ച് സ്റ്റൈലിഷ് ലുക്കിൽ മമ്മൂക്ക
ചെന്നൈ എയർപോർട്ടിൽ വൻ സ്വീകരണത്തോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേറ്റത്.
നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി സിനിമാ തിരക്കിലേക്ക്. തിരിച്ചുവരവിൽ ആദ്യം ചെയ്യുക മഹേഷ് നാരായണൻ സിനിമയാണ്. ഹൈദരാബാദിലെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോകുന്നതിനായി ചെന്നൈ വിമാനത്താവളത്തിലെത്തിയ മമ്മൂട്ടിയുടെ വിഡിയോയാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ചെന്നൈ എയർപോർട്ടിൽ വൻ സ്വീകരണത്തോടെയാണ് ആരാധകർ അദ്ദേഹത്തെ വരവേറ്റത്. സ്വന്തമായി കാറോടിച്ചാണ് മമ്മൂട്ടി എയർപോർട്ടിലെത്തിയത്. എന്നാൽ മാധ്യമങ്ങളോട് മമ്മൂട്ടി ഒന്നും പ്രതികരിച്ചില്ല. ഭാര്യ സുലുവും നിർമാതാവ് ആന്റോ ജോസഫും മമ്മൂട്ടിയ്ക്കൊപ്പം വിമാനത്താവളത്തിലെത്തിയിരുന്നു.
ഏഴ് മാസത്തെ വിശ്രമത്തിന് ശേഷമാണ് മഹേഷ് നാരായണന്റെ പാട്രിയറ്റിന്റെ സെറ്റിലേക്ക് മമ്മൂട്ടിയെത്തുന്നത്. ഒക്ടോബർ ഒന്നിനാണ് ചിത്രീകരണം തുടങ്ങുക.
"ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം ജീവിതത്തിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കാര്യം ചെയ്യാൻ പോകുന്നു. എന്റെ അഭാവത്തിൽ എന്നെ അന്വേഷിച്ചവരോട് നന്ദി പറയാൻ വാക്കുകൾ പോരാ. ദ് കാമറ ഈസ് കോളിങ്"- മമ്മൂട്ടി ഫെയ്സ്ബുക്കിൽ കുറിച്ചു.
ചിത്രത്തിന്റെ 50 ശതമാനം ചിത്രീകരണം പൂർത്തിയായിരുന്നു. മോഹൻലാലും മമ്മൂട്ടിക്കൊപ്പം പാട്രിയറ്റിൽ അഭിനയിക്കുന്നുണ്ട്. നയൻതാര, കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. യുകെ, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണം നടക്കും. കൊച്ചിയിലെ ലൊക്കേഷനിലായിരിക്കും മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുക.