രേണുക വേണു|
Last Modified ശനി, 5 ഓഗസ്റ്റ് 2023 (08:41 IST)
താരസംഘടനയായ അമ്മയും മഴവില്‍ മനോരമ ചാനലും ചേര്‍ന്ന് നടത്തുന്ന മഴവില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സ് അവാര്‍ഡിനായുള്ള കാത്തിരിപ്പിലാണ് മലയാളി ആരാധകര്‍. മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി സൂപ്പര്‍താരങ്ങളെല്ലാം ഒന്നിച്ച് വേദിയില്‍ എത്തുന്നു എന്നതാണ് ഈ ഷോയുടെ പ്രത്യേകത. ഷോയുടെ റിഹേഴ്‌സല്‍ ഇപ്പോള്‍ കൊച്ചിയില്‍ നടക്കുകയാണ്. ഇതിന്റെ ഏതാനും ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.
മമ്മൂട്ടിയും മോഹന്‍ലാലും റിഹേഴ്‌സല്‍ ക്യാംപിലേക്ക് എത്തുന്നതും ഇരുവരും ഒന്നിച്ച് സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. റിഹേഴ്‌സല്‍ എവിടെ വരെയായി എന്ന മമ്മൂട്ടിയുടെ ചോദ്യത്തിനു 'ഒന്നുമായില്ല അണ്ണാ' എന്നാണ് മോഹന്‍ലാലിന്റെ മറുപടി.
പല താരങ്ങള്‍ക്കും റിഹേഴ്‌സലിന് എത്താന്‍ ബുദ്ധിമുട്ടുണ്ടെന്നും അവരെയെല്ലാം എത്തിക്കാനുള്ള നടപടികള്‍ നോക്കുകയാണെന്നും അമ്മ സംഘടനയുടെ പ്രസിഡന്റായ മോഹന്‍ലാല്‍ പറഞ്ഞു. പല താരങ്ങളും തങ്ങളെ വിട്ടുപോയതില്‍ വലിയ വിഷമമുണ്ടെന്നും മോഹന്‍ലാല്‍ പറയുന്നു.