ഇരട്ട വേഷത്തില്‍ ചിമ്പു,'എസ്ടിആര്‍ 48' പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 ഓഗസ്റ്റ് 2023 (15:20 IST)
ഉലകനായകന്‍ കമല്‍ഹാസനും ചിമ്പുവും ഒന്നിക്കുന്ന സിനിമയെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെയാണ് പുറത്തുവന്നത്. 'കണ്ണും കണ്ണും കൊള്ളയടിത്താല്‍' എന്ന ദുല്‍ഖര്‍ ചിത്രമൊരുക്കിയ ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'STR 48' എന്നാണ് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്.

ഇപ്പോള്‍ പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു.സെപ്റ്റംബറില്‍ ചിത്രീകരണം ആരംഭിക്കും എന്നതാണ് പുതിയ വാര്‍ത്ത.'എസ്ടിആര്‍ 48' ഒരു ഹിസ്റ്റോറിക്കല്‍ ഫാന്റസി ചിത്രം ആകും എന്നാണ് വിവരം.


ചിത്രത്തില്‍ നായകനായും വില്ലനായും ചിമ്പു ഇരട്ട വേഷത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല.കൂടാതെ കമല്‍ഹാസന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുണ്ട്.

സിനിമയിലെ നായകനും പ്രതിനായകനുമായി ചിമ്പു എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :