അനശ്വരയ്ക്കു സ്‌നേഹപൂര്‍വ്വം മമ്മൂട്ടിച്ചേട്ടന്‍

വിജയാഘോഷത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെ നടി അനശ്വര രാജന്‍ മമ്മൂട്ടിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു

Mammootty and Anaswara Rajan
രേണുക വേണു| Last Modified തിങ്കള്‍, 13 ജനുവരി 2025 (10:04 IST)
Mammootty and Anaswara Rajan

'രേഖാചിത്രം' സിനിമയുടെ വിജയാഘോഷത്തില്‍ പങ്കെടുത്ത് മമ്മൂട്ടി. ഇന്നലെ കൊച്ചിയില്‍ വെച്ചാണ് രേഖാചിത്രം ടീമിനൊപ്പം മമ്മൂട്ടിയും വിജയാഘോഷത്തില്‍ പങ്കെടുത്തത്. ഈ സിനിമ സാധ്യമാക്കാന്‍ ഒപ്പം നിന്ന മമ്മൂട്ടിക്ക് അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും നന്ദി അറിയിച്ചു.
വിജയാഘോഷത്തിന്റെ ഭാഗമായുള്ള പ്രസ് മീറ്റിനിടെ നടി അനശ്വര രാജന്‍ മമ്മൂട്ടിയുടെ ഓട്ടോഗ്രാഫ് ആവശ്യപ്പെട്ടു. 'സ്‌നേഹപൂര്‍വ്വം മമ്മൂട്ടിച്ചേട്ടന്‍' എന്നു എഴുതി കൊണ്ടാണ് അനശ്വര നല്‍കിയ ഫോട്ടോയ്ക്കു പിന്നില്‍ മമ്മൂട്ടി ഒപ്പിട്ടത്. മെഗാസ്റ്റാറില്‍ നിന്ന് ലഭിച്ച ഓട്ടോഗ്രാഫ് അനശ്വര സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.


സംവിധായകന്‍ ജോഫിന്‍ ടി ചാക്കോ, നിര്‍മാതാവ് വേണു കുന്നപ്പിള്ളി, അഭിനേതാക്കളായ ആസിഫ് അലി, സിദ്ധിഖ്, മനോജ് കെ ജയന്‍ തുടങ്ങിയവരും രേഖാചിത്രം വിജയാഘോഷത്തില്‍ പങ്കെടുത്തു. മമ്മൂട്ടിക്ക് കവിളില്‍ മുത്തം നല്‍കിയാണ് ആസിഫ് അലി തന്റെ സ്‌നേഹവും നന്ദിയും അറിയിച്ചത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :