ഒരു പാട്ടിന് വേണം 50+ കോടി, ഡാന്‍സ് കളിക്കാന്‍ നായിക, കഥ സ്ഥിരം ലഞ്ചം യൂണിവേഴ്‌സ് തന്നെ, കാലം മാറിയെങ്കിലും പഴയ ശങ്കര്‍ തെങ്ങിന്റെ മുകളില്‍ തന്നെ

Shankar
അഭിറാം മനോഹർ| Last Modified ശനി, 11 ജനുവരി 2025 (13:20 IST)
Shankar
പൊങ്കല്‍ റിലീസായി രാംചരണ്‍- ശങ്കര്‍ ചിത്രമായ ഗെയിം ചെയ്ഞ്ചര്‍ കഴിഞ്ഞ ദിവസമാണ് ഇന്ത്യയെങ്ങും റിലീസായത്. ഇന്ത്യന്‍ 2 വലിയ പരാജയം നേരിട്ടതിനാല്‍ തന്നെ ശങ്കറിന് ഏറെ പ്രധാനപ്പെട്ട സിനിമയാണ് ഗെയിം ചെയ്ഞ്ചര്‍. 400 കോടിക്ക് മുകളില്‍ തുക ചെലവാക്കിയാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ തന്നെ 45 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്യാന്‍ സിനിമയ്ക്കായിട്ടുണ്ടെങ്കിലും സംവിധായകനെന്ന നിലയില്‍ ശങ്കര്‍ ഔട്ട്‌ഡേറ്റഡായി മാറിയെന്നാണ് സിനിമ തെളിയിക്കുന്നതെന്ന് ആരാധകര്‍ പറയുന്നു.


രാം ചരണിനെ ആഘോഷിക്കുന്ന സിനിമയെന്ന നിലയില്‍ തെലുങ്ക് സംസ്ഥാനങ്ങളില്‍ സിനിമ വിജയമാകുമെന്നാണ് കരുതുന്നത്. അതേസമയം കേരളം, തമിഴ്നാട് സംസ്ഥാനങ്ങളില്‍ തണുത്ത പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. കാലമേറെ മാറിയിട്ടും പഴയ അതേ കാര്യങ്ങള്‍ സിനിമയിലൂടെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക മാത്രമാണ് ശങ്കര്‍ ചെയ്യുന്നതെന്ന് വിമര്‍ശകര്‍ പറയുന്നു.
ഇത്തിരി മുതല്‍വനും ഇത്തിരി ശിവാജിയും ചേര്‍ന്നാല്‍ ഗെയും ചെയ്ഞ്ചറായെന്നും പുതിയ രീതിയിലോ പുതിയ കഥയോ പറയാന്‍ ശങ്കറിനില്ലെന്നും വിമര്‍ശകര്‍ പറയുന്നു.


സിനിമയിലെ ഒരു ഗാനത്തിന് മാത്രമായി 75 കോടിയോളമാണ് ശങ്കര്‍ മുടക്കിയത്. പതിവ് രീതിയില്‍ നായകനൊപ്പം ഡാന്‍സ് കളിക്കാന്‍ ഒരു നായികയും ഒരു അടി അടിച്ചാല്‍ പറക്കുന്ന വില്ലന്‍മാരും സ്ഥിരം അഴിമതിക്കെതിരെ പോരാടുന്ന നായകന്മാരുമല്ലാതെ ഒന്നും തന്നെ ശങ്കറിന് പറയാനില്ല. മസാല ഏറെ പഴകിയെന്നും പണ്ടത്തെ ശങ്കരന്‍ തെങ്ങില്‍ തന്നെ എന്നത് സംവിധായകന്‍ ശങ്കര്‍ തെളിയിച്ചെന്നുമാണ് വിമര്‍ശകര്‍ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; ...

പയ്യയിൽ തമന്നയ്ക്ക് പകരം ആദ്യം കാസ്റ്റ് ചെയ്തത് നയൻതാരയെ; സംവിധായകൻ പറയുന്നു
തമിഴകത്ത് തുടരെ ഹിറ്റുകൾ സൃഷ്ടിച്ച സംവിധായകനാണ് എൻ ലിം​ഗുസാമി. 2010 ൽ പുറത്തിറങ്ങിയ ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് ...

'ഞാനുമായി പിരിഞ്ഞ ശേഷം ആ സംവിധായകൻ നിരവധി ഹിറ്റ് സിനിമകളുണ്ടാക്കി': മോഹൻലാൽ
മലയാള സിനിമയിലെ അപൂർവ്വ സൗഹൃദമാണ് മോഹൻലാലും സത്യൻ അന്തിക്കാടും. ഇരുവരും ഒന്നിക്കുന്ന ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം ...

സംഗീത പിണങ്ങിപ്പോയെന്നത് സത്യമോ; അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി പിതാവിന്റെ വാക്കുകൾ
സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയിരിക്കുകയാണ് നടൻ വിജയ്. വിജയുടെ ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് ...

'ലൂസിഫര്‍ മലയാളത്തിന്റെ ബാഹുബലി': പൃഥ്വി തള്ളിയതല്ലെന്ന് സുജിത്ത് സുധാകരൻ
മലയാള സിനിമയുടെ ബാഹുബലിയാണ് ലൂസിഫര്‍ എന്ന് പൃഥ്വിരാജ് പറയുമ്പോൾ ആദ്യം തള്ളാണെന്നാണ് ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു ...

Lucifer 3: 'അപ്പോ ബോക്‌സ്ഓഫീസിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി'; മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ആശിര്‍വാദിന്റെ സിനിമ 'ലൂസിഫര്‍ 3'
ലൂസിഫറിന്റെ മൂന്നാം ഭാഗത്തെ കുറിച്ച് മോഹന്‍ലാലും സൂചന നല്‍കിയിരുന്നു

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം ...

അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം; അമേരിക്കയുടെ ആവശ്യം നിരസിച്ച് ഫിന്‍ലാന്‍ഡ്
അമേരിക്കയില്‍ കടുത്ത മുട്ട ക്ഷാമം. പക്ഷിപ്പനി മൂലം രണ്ടുമാസത്തിനിടെ ദശലക്ഷക്കണക്കിന് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ...

മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി; ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു
മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഓക്‌സിജന്‍ മാസ്‌ക് ഇല്ലാതെ ശ്വസിച്ചു. ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ...

സ്ത്രീകളുടെ മാറിടത്തില്‍ സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമായി പരിഗണിക്കാന്‍ കഴിയില്ല; വിചിത്ര പരാമര്‍ശവുമായി ഹൈക്കോടതി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ പവന്‍, ആകാശ് ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ...

Asha Workers Strike: ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഇന്നുമുതല്‍
ആശാ വര്‍ക്കര്‍മാരായ എം.എ.ബിന്ദു, കെ.പി.തങ്കമണി, ആര്‍.ഷീജ എന്നിവരാണ് ഇന്ന് നിരാഹാര സമരം ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന ...

മക്കൾ നോക്കിയില്ലെങ്കിൽ ഇഷ്ടധാനം റദ്ദാക്കാം, നിബന്ധന നിർബന്ധമല്ലെന്ന് മദ്രാസ് ഹൈക്കോടതി
എഴുതിച്ചേര്‍ത്തില്ലെങ്കില്‍ കൂടി ഇഷ്ടദാനം റദ്ദാക്കാന്‍ കഴിയുമെന്നും കോടതി ...