ശനിയാഴ്ച ഡ്രീം റൺ, കളക്ഷൻ ഉയർത്തി രേഖാചിത്രം, ഇതുവരെ നേടിയത്

Rekhachithram Movie Review
Rekhachithram Movie Review
അഭിറാം മനോഹർ| Last Modified ഞായര്‍, 12 ജനുവരി 2025 (12:21 IST)
2025ലെ ആദ്യഹിറ്റെന്ന നേട്ടത്തോടെ കുതിക്കുകയാണ് ആസിഫ് അലി നായകനായെത്തിയ രേഖാചിത്രം എന്ന സിനിമ. വ്യാഴാഴ്ച റിലീസ് ചെയ്ത മലയാളത്തില്‍ അപൂര്‍വമായ അള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി എന്ന സബ് ജോണറിലാണ് കഥ പറയുന്നത്. പ്രീസ്റ്റ് എന്ന സിനിമയ്ക്ക് ശേഷം ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത സിനിമ ചില സര്‍പ്രൈസുകളും ആരാധകര്‍ക്ക് ഒരുക്കിയിരുന്നു.


പ്രമുഖ ട്രാക്കര്‍മാരായ സാക്‌നില്‍ക്‌സിന്റെ കണക്ക് പ്രകാരം റിലീസ് ദിനത്തില്‍ 1.9 കോടി രൂപയാണ് സിനിമ നേടിയത്. രണ്ടാം ദിവസത്തില്‍ ഇത് 2.2 കോടിയിലേക്ക് ഉയര്‍ന്നു. ശനിയാഴ്ച 3.22 കോടി രൂപയാണ് സിനിമ കളക്റ്റ് ചെയ്തത്. ഇതോടെ ഇന്ത്യയില്‍ നിന്നും 3 ദിവസം കൊണ്ട് സിനിമ കളക്റ്റ് ചെയ്ത തുക 7.32 കോടിയിലെത്തി. വിദേശത്ത് 5.25 കോടി രൂപയാണ് സിനിമ നേടിയത്. ഇതോടെ സിനിമയുടെ കളക്ഷന്‍ 12 കോടി പിന്നിട്ടിരിക്കുകയാണ്. കിഷ്‌കിന്ധാ കാണ്ഡം എന്ന സിനിമയ്ക്ക് ശേഷമെത്തിയ ആസിഫ് അലി സിനിമ എന്നതും വിജയത്തിന് കാരണമായി. ഞായറാഴ്ച സിനിമയുടെ കളക്ഷന്‍ കൂടാനാണ് സാധ്യത. വരും ആഴ്ചകളിലും കളക്ഷന്‍ തുടര്‍ന്നാണ് 2025ലെ മികച്ച വിജയങ്ങളില്‍ ഒന്നാകാന്‍ സിനിമയ്ക്ക് സാധിക്കും.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :