ഫോർ ബ്രദേഴ്സിൻ്റെ ഒരു സിഡിയുമായാണ് അമൽ വന്നത്, ബിഗ് ബി എങ്ങനെ സംഭവിച്ചെന്ന് വ്യക്തമാക്കി മമ്മൂട്ടി

അഭിറാം മനോഹർ| Last Modified ചൊവ്വ, 17 ജനുവരി 2023 (14:10 IST)
മലയാള സിനിമയിലെ വഴിമാറ്റത്തിന് തുടക്കമിട്ട സിനിമകളിൽ ഒന്നായാണ് അമൽ നീരദിൻ്റെ ബിഗ് ബിയെ കണക്കാക്കുന്നത്. 2007ൽ റിലീസ് ചെയ്തപ്പോൾ വമ്പൻ വിജയം സൃഷ്ടിക്കാൻ സിനിമയ്ക്കായില്ലെങ്കിലും പിന്നീട് വലിയ ജനപ്രീതിയാണ് സിനിമയ്ക്ക് ലഭിച്ചത്. ഇപ്പോഴിതാ അമൽ നീരദിലേക്കും തുടർന്ന് ബിഗ് ബിയിലേക്കും എങ്ങനെയെത്തിയെന്ന് വിശദമാക്കിയിരിക്കുകയാണ് മമ്മൂട്ടി.

ലിജോ ജോസ് പെല്ലിശ്ശേരി മമ്മൂട്ടി ചിത്രമായ നൻപകൽ നേരത്ത് മയക്കത്തിൻ്റെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിനിടെയാണ് മമ്മൂട്ടി ഇക്കാര്യത്തെ പറ്റി പറഞ്ഞത്.ഫോട്ടോഗ്രഫിയിലെ മികവും സിനിമയെ പറ്റിയുള്ള കാഴ്ചപ്പാടുമാണ് അമൽ നീരദിലേക്ക് തന്നെ അടുപ്പിച്ചതെന്ന് മമ്മൂട്ടി പറയുന്നു. ഫോർ ബ്രദേഴ്സ് എന്ന സിനിമയുടെ സിഡിയാണ് അമൽ നീരദ് എൻ്റെ കയ്യിൽ കൊണ്ടുതന്നത്. ഇതായിരിക്കും നമ്മുടെ സിനിമയുടെ ബേസ് എന്ന് പറഞ്ഞു.

ഇപ്പോൾ നമ്മൾ കാണിന്ന സിനിമൗടെ ഫോട്ടോഗ്രഫി തുടങ്ങുന്നത് അമലിൻ്റെ സിനിമയിലൂടെയാണ്. അമലിൻ്റെ ശിഷ്യന്മാരാണ് പിന്നീട് മലയാളത്തിൻ്റെ ഛായാഗ്രഹണരീതിയിൽ മാറ്റം വരുത്തിയത്. സൌത്ത് അമേരിക്കന്‍ സിനിമയുടെയോ സ്പാനിഷ് സിനിമയുടെയോ ഒക്കെ ഫ്ലേവര്‍ ഉള്ള സിനിമ. ബ്രീത്തിംഗ് ഷോട്ടുകളും ഹാന്‍ഡ് ഹെല്‍ഡ് ഷോട്ടുകളും ഒക്കെയുള്ള സിനിമകളോട് ഒരു ആഭിമുഖ്യമുള്ള കാലമാണ് അത്. അത്തരമൊരു സിനിമയൊരിക്കുമ്പോൾ നമ്മൾ അതിലുണ്ടാകണമെന്ന ആഗ്രഹമാണ് എന്നെ ബിഗ് ബിയിലേക്ക് എത്തിച്ചത്. മമ്മൂട്ടി പറഞ്ഞു.



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :