അദ്ദേഹത്തിനു ഭയങ്കര സന്തോഷമായി, അധികം സാമ്പത്തിക ചെലവുള്ള പരിപാടി വേണ്ടെന്ന് പറഞ്ഞു; മമ്മൂട്ടിയുടെ പ്രതികരണത്തെ കുറിച്ച് സജി ചെറിയാന്‍

രേണുക വേണു| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (08:33 IST)
വെള്ളിത്തിരയിലെത്തിയിട്ട് 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ നടന്‍ മമ്മൂട്ടിയെ ആദരിക്കാന്‍ ചെലവ് കുറഞ്ഞ രീതിയില്‍ എന്ത് ചെയ്യാമെന്ന് സര്‍ക്കാര്‍ ആലോചിക്കുന്നു. തന്റെ പേരിലുള്ള ആഘോഷം കോവിഡ് കാലത്ത് ഒഴിവാക്കണമെന്നും സാമ്പത്തിക ചെലവുള്ള പരിപാടി വേണ്ടെന്നും മമ്മൂട്ടി പറഞ്ഞതിനു പിന്നാലെയാണ് സര്‍ക്കാര്‍ ഇക്കാര്യം ആലോചിക്കുന്നു. സിനിമ, സാംസ്‌കാരിക മന്ത്രി സജി ചെറിയാനോടാണ് മമ്മൂട്ടിയുടെ പ്രതികരണം.

തന്നെ ആദരിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മമ്മൂട്ടിക്ക് വളരെ സന്തോഷമായെന്നും എന്നാല്‍ സാമ്പത്തികം മുടക്കിയുള്ള പരിപാടി ഒഴിവാക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചെന്നും സജി ചെറിയാന്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാരിന്റെ ആദരവ് സ്വീകരിക്കാന്‍ മമ്മൂട്ടി തയ്യാറാണെന്നും മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കോവിഡ് വ്യാപനത്തിനു ശേഷം ഡിസംബറില്‍ ഒരു പരിപാടി നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. ഉചിതമായ തീരുമാനം സര്‍ക്കാര്‍ എടുക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :