140ല്‍ നിന്ന് 170 തിയേറ്ററുകളിലേക്ക്, മാളികപ്പുറത്തിന് രണ്ടാം വാരം കൂടുതല്‍ സ്‌ക്രീനുകള്‍

കെ ആര്‍ അനൂപ്| Last Modified ശനി, 7 ജനുവരി 2023 (10:24 IST)
മാളികപ്പുറം രണ്ടാം വാരത്തിലേക്ക്. മലയാളത്തില്‍ മാത്രം റിലീസ് ചെയ്ത് വന്‍ വിജയമായതിന് പിന്നാലെ ഹിന്ദി,തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലേക്കും ചിത്രം മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. രണ്ടാം വാരത്തിലേക്ക് കടക്കുന്ന സിനിമയ്ക്ക് നേട്ടത്തിന്റെ കഥകളാണ് പറയാനുള്ളത്. 140 തിയേറ്ററുകളില്‍ പ്രദര്‍ശനം ആരംഭിച്ച ചിത്രം രണ്ടാം വാരത്തില്‍ 170 തിയേറ്ററുകളില്‍ കൂടി പ്രദര്‍ശിപ്പിക്കും.
 
ആദ്യത്തെ 7 ദിവസം കൊണ്ട് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 5.63 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷന്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
കഴിഞ്ഞദിവസം മുതലാണ് മാളികപ്പുറം പാന്‍ ഇന്ത്യന്‍ റിലീസായി മാറുന്നത്.ഗുജറാത്ത്, മദ്ധ്യപ്രദേശ്, ഒഡീഷ, മുംബൈ, ?ഗോവ, പൂനെ, തമിഴ്‌നാട്, കര്‍ണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും ചിത്രത്തിന് റിലീസ് ഉണ്ട്.
 
ഉണ്ണി മുകുന്ദന്‍ ജനിച്ചു വളര്‍ന്ന ഗുജറാത്തില്‍ 15 ഓളം തിയേറ്ററുകളില്‍ മലയാളം സിനിമയായ മാളികപ്പുറം പ്രദര്‍ശിപ്പിക്കും. ഡിസംബര്‍ 30ന് പ്രദര്‍ശനത്തിനെത്തിയ ചിത്രം ഉണ്ണിമുകന്റെ കരിയറിലെ വലിയ ഹിറ്റായി മാറിക്കഴിഞ്ഞു. നവാഗതനായ വിഷ്ണു ശശി ശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്.
 
അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രത്തില്‍ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
 
 
 
 
 
 



അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :