മമ്മൂട്ടിയുടെ 'പുഴു' ഉടന്‍ റിലീസ് ചെയ്യും; സോണി ലിവില്‍ പ്രദര്‍ശനം

രേണുക വേണു| Last Modified ബുധന്‍, 16 മാര്‍ച്ച് 2022 (08:23 IST)

മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആകാന്‍ ഒരുങ്ങുകയാണ് 'പുഴു'. നവാഗതയായ രത്തീന സംവിധാനം ചെയ്ത ചിത്രമാണ് 'പുഴു'. ചിത്രം ഒ.ടി.ടി. പ്ലാറ്റ്‌ഫോമായ സോണി ലിവില്‍ റിലീസ് ചെയ്യുമെന്ന് രത്തീന അറിയിച്ചു. ഇതാദ്യമായാണ് മമ്മൂട്ടി മലയാളത്തില്‍ ഒരു വനിതാ സംവിധായികയുടെ സിനിമയില്‍ അഭിനയിക്കുന്നതെന്ന പ്രത്യേകതയുമുണ്ട് പുഴുവിന്. പാര്‍വതി തിരുവോത്താണ് നായിക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :