ഫോട്ടോഷൂട്ടിനിടെ ഡാന്‍സ് കളിക്കാന്‍ തോന്നിയാല്‍ എന്ത് ചെയ്യും? മാളവികയുടെ ഡാന്‍സ് വീഡിയോയും ചിത്രങ്ങളും വൈറല്‍

രേണുക വേണു| Last Modified ചൊവ്വ, 18 ജനുവരി 2022 (16:12 IST)

സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് മാളവിക മേനോന്‍. തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോയും മാളവിക ഇടയ്ക്കിടെ പങ്കുവയ്ക്കാറുണ്ട്.

Malavika Menon" width="600" />

ഫോട്ടോഷൂട്ടിനിടെ കിടിലന്‍ സ്റ്റെപ്പുകളുമായി മാളവിക നിറഞ്ഞാടുന്ന വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏറ്റവും പുതിയ ഗ്ലാമറസ് ഫോട്ടോഷൂട്ടിന്റെ ഇടയില്‍ മാളവിക ഡാന്‍സ് കളിക്കുന്നത് വീഡിയോയില്‍ കാണാം. അതിരപ്പള്ളിയിലെ ഗ്രീന്‍ ട്രീസ് റിസോര്‍ട്ടില്‍ വച്ചാണ് ഷൂട്ട്. യുവര്‍ ലുക്ക് സ്റ്റുഡിയോ ആണ് മാളവികയുടെ ഫോട്ടോഷൂട്ടിനായി മേക്കപ്പ് ചെയ്തിരിക്കുന്നത്. ഡാന്‍സ് പൊളിച്ചെന്നും ഹോട്ടാണല്ലോ എന്നുള്ള കമന്റുകള്‍ വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്.



2012 ല്‍ നിദ്രയിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് തമിഴിലും മലയാളത്തിലുമായി ഒരുപിടി നല്ല സിനിമകളുടെ ഭാഗമായി. ഞാന്‍ മേരിക്കുട്ടി, ജോസഫ്, പൊറിഞ്ചു മറിയം ജോസ്, മാമാങ്കം തുടങ്ങി നിരവധി ഹിറ്റ് സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :