ഐസിയുവില്‍ നിന്നും മാറ്റി, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയെന്ന് മേജര്‍ രവി

കെ ആര്‍ അനൂപ്| Last Modified വെള്ളി, 24 ഡിസം‌ബര്‍ 2021 (10:31 IST)

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ശേഷമുള്ള തന്റെ ആരോഗ്യനിലയെക്കുറിച്ച് സംവിധായകനും നടനുമായ മേജര്‍ രവി പറയുന്നു.

ഐസിയുവില്‍ നിന്ന് തന്നെ മാറ്റിയെന്നും, പ്രാര്‍ത്ഥിച്ചവര്‍ക്ക് നന്ദിയും അദ്ദേഹം അറിയിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രില്‍ വച്ചായിരുന്നു ശസ്ത്രക്രിയ.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച മേഘം എന്ന സിനിമയിലൂടെയാണ് മേജര്‍ രവി അഭിനയലോകത്ത് എത്തുന്നത്. ഒരു താത്വിക അവലോകനം, മേപ്പടിയാന്‍ എന്നീ ചിത്രങ്ങളാണ് അദ്ദേഹത്തിന്റെതായി റിലീസിനൊരുങ്ങുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :