അന്ന് റിലീസ് മാറ്റി, പുതുക്കിയ പ്രദര്‍ശന തീയതിയുമായി 'മഹേഷും മാരുതിയും'

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (17:27 IST)
ആസിഫ് അലിയും മംമ്ത മോഹന്‍ദാസും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'മഹേഷും മാരുതിയും'റിലീസിന് ഒരുങ്ങുന്നു. സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഫെബ്രുവരി 17ന് റിലീസ് പ്രഖ്യാപിച്ചെങ്കിലും അത് മാറ്റി. പുതിയ പ്രദര്‍ശന തീയതി അറിയിച്ചിരിക്കുകയാണ് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് 10നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക.

12 വര്‍ഷങ്ങള്‍ക്കു ശേഷം ആസിഫ് അലിയുടെ നായികയായി മംമ്ത മോഹന്‍ദാസ് എത്തുന്നു എന്നതാണ് പ്രത്യേകത.സേതു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ 1984 മോഡല്‍ മാരുതി 800 കാറാണ് മറ്റൊരു താരം.

ഹാസ്യത്തിനും പ്രണയത്തിനും പ്രാധാന്യം നല്‍കി നിര്‍മ്മിക്കുന്ന ചിത്രത്തിന് സേതു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നു.

ഷിജു, ജയകൃഷ്ണന്‍, പ്രേംകുമാര്‍, രചന നാരായണന്‍കുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

മണിയന്‍പിള്ളരാജു പ്രൊഡക്ഷന്‍സും വി.എസ്.എല്‍ ഫിലിം ഹൗസും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :