മഹേഷിന്റെ പ്രതികാരത്തിലെ ഈ കൊച്ചുമിടുക്കിയെ ഓര്‍മ്മയുണ്ടോ ? പുതിയ ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (16:00 IST)

കുറച്ച് സെക്കന്‍ഡുകള്‍ മാത്രമേ മഹേഷിന്റെ പ്രതികാരത്തിലെ ഒരു ഗാനരംഗത്ത് ഉള്ളൂവെങ്കിലും ഈ കുട്ടിയെ പ്രേക്ഷകര്‍ മറന്നുകാണില്ല. അവള്‍ തൊടിയെല്ലാം നനച്ചിട്ട് തുടു വേര്‍പ്പും തുടച്ചിട്ട് എന്ന പാട്ട് ഇപ്പോഴും മലയാളികളുടെ ചുണ്ടില്‍ ഉണ്ടാകും. സമീര സാബു എന്നാണ് കുട്ടിയുടെ പേര്. ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.ഇടുക്കി കേന്ദ്രീയ വിദ്യാലയത്തിലാണ് പഠിക്കുന്നത്.A post shared by Aatmik photography (@aatmik_photography)

തിരക്കഥാകൃത്തും, നടനുമായ ദിലീഷ് പോത്തന്‍ ആദ്യമായി സംവിധാനം ചെയ്ത കൂടിയാണ് മഹേഷിന്റെ പ്രതികാരം.2016 ഫെബ്രുവരി 5ന് റിലീസ് ചെയ്ത് സിനിമയ്ക്ക് ആ വര്‍ഷത്തെ ജനപ്രിയചിത്രത്തിനുള്ള കേരളസംസ്ഥാനചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരുന്നു.അനുശ്രീ നായര്‍, അപര്‍ണ ബാലമുരളി,സൗബിന്‍ സാഹിര്‍, കെ.എല്‍ ആന്റണി, അലന്‍സിയ തുടങ്ങിയവരായിരുന്നു പ്രധാന വേഷങ്ങളില്‍ എത്തിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :