'വാരിയംകുന്നന്‍' ഉപേക്ഷിച്ചിട്ടില്ല, രണ്ടു ഭാഗങ്ങളിലായി സിനിമ വരുന്നു, വിശദീകരണവുമായി നിര്‍മാതാക്കള്‍

കെ ആര്‍ അനൂപ്| Last Updated: വെള്ളി, 3 സെപ്‌റ്റംബര്‍ 2021 (12:09 IST)

വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടേയും കഥപറയുന്ന വാരിയംകുന്നന്‍ എന്ന സിനിമയുമായി മുന്നോട്ടു തന്നെ നിര്‍മ്മാതാക്കള്‍. ചിത്രം ഉപേക്ഷിച്ചിട്ടില്ലെന്ന് ഔദ്യോഗികമായി അറിയിച്ചു.വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി ഈ സിനിമ രണ്ടു ഭാഗങ്ങളായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് കോമ്പസ് മൂവീസിന്റെ

ചില ദൗര്‍ഭാഗ്യകരമായ സാഹചര്യങ്ങളാല്‍, പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റില്‍ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നില്‍ക്കേണ്ടതായി വന്നു. എന്നാല്‍ ഇപ്പോള്‍ അതുമായി ബന്ധപ്പെട്ട വാര്‍ത്തകളും ഊഹാപോഹങ്ങളും മാധ്യമങ്ങളില്‍ നിറയുകയാണ്. ഈ സാഹചര്യത്തില്‍ സിനിമയുടെ ഭാവിയെ സംബന്ധിച്ച ആശങ്കകളെ ദൂരീകരിക്കാനാണ് പ്രതികരണം എന്നാണ് കോമ്പസ് മൂവീസ് പറയുന്നത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :