കെ ആര്‍ അനൂപ്|
Last Modified ശനി, 31 ഡിസംബര്‍ 2022 (09:26 IST)
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ മാളികപ്പുറം മികച്ച പ്രതികരണങ്ങളുമായി രണ്ടാം ദിനത്തിലേക്ക് കടന്നു. നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത സിനിമയെ പ്രശംസിച്ച് നിരവധി പ്രമുഖര്‍ രംഗത്തെത്തിയിരുന്നു. അക്കൂട്ടത്തില്‍ ഒടുവിലായി തിരിക്കുകയാണ് സംവിധായകന്‍ എം. പദ്മകുമാര്‍.
എം. പദ്മകുമാറിന്റെ വാക്കുകള്‍
കഥയിലെ നായക/നായിക കഥാപാത്രത്തിന് ഒരു ലക്ഷ്യമുണ്ടാവുക; അതിനോടൊപ്പം സഞ്ചരിക്കാന്‍ സിനിമക്കും പ്രേക്ഷകനും കൃത്യമായും സാധിക്കുക. അതാണ് ഒരു സിനിമയുടെ വാണിജ്യവിജയത്തിനു പിന്നിലെ സമവാക്യമെങ്കില്‍ 'മാളികപ്പുറം' അതിന്റെ വ്യക്തമായ ഉദാഹരണമാണ്... എട്ടു വയസ്സുകാരിയായ കല്യാണിക്ക് ശബരിമലയിലെത്തി അയ്യപ്പനെ കാണണം എന്നതാണ് ലക്ഷ്യമെങ്കില്‍ അവളെ അവിടെയെത്തിക്കുന്നത് അവളുടെ ഇഛാശക്തി തന്നെയാണ്, അതിനവളെ സഹായിക്കുന്നത് ഏതു രൂപത്തിലും വരുന്ന ദൈവമാണെന്ന് അവള്‍ വിശ്വസിക്കുന്നുവെങ്കിലും. ഇവിടെ ലക്ഷ്യത്തില്‍ എത്തിച്ചേരുന്നത് കല്യാണി മാത്രമല്ല, ഒരു ജ്യേഷ്ഠസഹോദരനെപ്പോലെ ഞാന്‍ സ്‌നേഹിക്കുകയും ആദരിക്കുകയും ചെയ്ത സംവിധായകന്‍ ശശി ശങ്കറിന്റെ മകന്‍ വിഷ്ണുവും കൂടിയാണ്... ആദ്യസിനിമ തന്നെ ഉജ്വലമാക്കിയതിന് വിഷ്ണുവിനും അവനെ കൈപിടിച്ചു നയിച്ച അഭിലാഷിനും, ആന്റോക്കും വേണു സാറിനും, രഞ്ജിനും, ഷമീറിനും, ബാക്കി എല്ലാവര്‍ക്കും ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ ഒപ്പം സൂപ്പര്‍താര പദവിയിലേക്ക് ഏതാനും ചുവടുകള്‍ മാത്രം ബാക്കിയുള്ള എന്റെ പ്രിയപ്പെട്ട ഹീറോ ഉണ്ണി മുകുന്ദനും.