അനുബന്ധ വാര്‍ത്തകള്‍
- PVR Inox stopped screening Malayalam films: ആവേശവും വര്‍ഷങ്ങള്‍ക്കു ശേഷവും കാണാന്‍ പിവിആറിലേക്ക് ഓടേണ്ട ! അവിടെ മലയാളം സിനിമകള്‍ ഇല്ല
- രാജ്യമൊട്ടാകെ മലയാള സിനിമകൾ ബഹിഷ്കരിക്കാൻ പിവിആർ? വിഷു റിലീസുകൾ പ്രതിസന്ധിയിൽ
- ഒരു മാസം 10 സിനിമകൾ കാണാം, സബ്സ്ക്രിപ്ഷൻ പ്ലാനുമായി പിവിആർ
- viral video: 'എസ്കെ 23'ലെ ഷൂട്ടിംഗ് വീഡിയോ പുറത്ത്, ശിവകാര്‍ത്തികേയനൊപ്പം രുക്മിണിയും
- രണ്ടാം ദിവസം 'ആവേശം' കുറഞ്ഞോ? കളക്ഷന്‍ റിപ്പോര്‍ട്ട്
മലയാള സിനിമയുടെ രക്ഷകനായി എം എ യൂസഫലിയുടെ ഇടപെടൽ, പിവിആർ തർക്കത്തിന് പരിഹാരം
PVR Yusaf Ali
തര്‍ക്കം നീണ്ടുപോകുമെന്ന സൂചനകളാണ് ലഭിച്ചിരുന്നതെങ്കിലും ഒടുവില്‍ പിവിആറുമായി മലയാള നിര്‍മാതാക്കള്‍ ഒത്തുതീര്‍പ്പിലെത്തി. മലയാളിയും പ്രമുഖ വ്യവസായിയുമായ എം എ യൂസഫലിയുടെ മധ്യസ്ഥതയിലായിരുന്നു പിവിആറുമായുള്ള ചര്‍ച്ച. ചര്‍ച്ചയ്ക്കൊടുവില്‍ ഇന്ത്യയിലെ മുഴുവന്‍ സ്ക്രീനുകളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ പിവിആര്‍ സമ്മതം അറിയിച്ചു. കൊച്ചിയിലെയും കോഴിക്കോടിലെയും ഓരോ സ്ക്രീന്‍ ഒഴികെ മറ്റെല്ലാ സ്ഥലങ്ങളിലും മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കാനാണ് ധാരണ. ഫെസ്റ്റിവല്‍ സമയത്ത് റിലീസ് ചെയ്ത സിനിമകള്‍ക്ക് ആശ്വാസം നല്‍കുന്നതാണ് ഈ തീരുമാനം.
യൂസഫലി പിവിആറിന്റെ ടോപ് മാനേജ്മെന്റിനോട് നേരിട്ട് സംസാരിക്കുകയും മലയാളിയെന്ന നിലയില്‍ വിഷുസമയത്ത് തന്റെ പ്രോപ്പര്‍ട്ടികളില്‍ മലയാള സിനിമകള്‍ പ്രദര്‍ശിപ്പിക്കണമെന്ന നിലപാട് വ്യക്തമാക്കുകയും ചെയ്യുകയായിരുന്നു. നിര്‍മാതാക്കളേക്കാള്‍ ഫലപ്രദമായിരുന്നു യൂസഫലിയുടെ ഇടപെടലെന്നും മലയാള സിനിമകള്‍ക്ക് ഇന്ത്യയാകെ സ്ക്രീനുകള്‍ ലഭിക്കാന്‍ ഇത് സഹായകമായെന്നും സംവിധായകന് ബി ഉണ്ണികൃഷ്ണന് മാധ്യമങ്ങളോട് പറഞ്ഞു.