രേണുക വേണു|
Last Updated:
ചൊവ്വ, 9 സെപ്‌റ്റംബര്‍ 2025 (09:34 IST)
Lola Cottage Season 1: ഇന്‍ഫ്ളുവന്‍സറും മോഡലുമായ നിള നമ്പ്യാര്‍ സംവിധാനം ചെയ്യുന്ന അഡള്‍ട്ട് വെബ് സീരീസ് 'ലോല കോട്ടേജ്' ഒന്നാം സീസണ്‍ റിലീസ് ചെയ്തു. അലന്‍സിയറും മോഡല്‍ ബ്ലെസി സില്‍വസ്റ്ററും പ്രധാന വേഷത്തിലെത്തിയിരിക്കുന്ന വെബ് സീരിസ് NMX Series എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ് ചെയ്തിരിക്കുന്നത്.
നിള നമ്പ്യാര്‍ തന്നെയാണ് ലോല കോട്ടേജിന്റെ നിര്‍മാണം. കുട്ടിക്കാനത്തായിരുന്നു ചിത്രീകരണം.
തിരക്കഥ കേട്ട് ഇഷ്ടപ്പെട്ടാണ് അലന്‍സിയര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ സീരീസില്‍ അഭിനയിക്കാന്‍ തീരുമാനിച്ചതെന്നും നിള നമ്പ്യാര്‍ പറഞ്ഞിരുന്നു. ഗ്ലാമറസ് ഫോട്ടോഷൂട്ടുകളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ വ്യക്തിയാണ് നിള നമ്പ്യാര്‍.
'ഞാന്‍ എന്റെ ഡ്യൂട്ടി ചെയ്യുന്നു, ഒരു ആക്ടര്‍ എന്ന നിലയില്‍. മറ്റുള്ളവന്റെ ചരിത്രവും ചാരിത്രവും പരിശോധിക്കണ്ട കാര്യം എനിക്കില്ല. ഞാന്‍ അഭിനയിക്കും, അത് എന്റെ തൊഴിലാണ്. ആ തൊഴില്‍ മേഖലയില്‍ എന്ത് വേഷം കേട്ടാനും ഞാന്‍ തയ്യാറാണ്. ഞാന്‍ ലജ്ജിക്കുന്നു നിങ്ങളെ ഓര്‍ത്ത്,' ലോല കോട്ടേജിനെ കുറിച്ച് അലന്‍സിയര്‍ പറഞ്ഞു.