അഭിറാം മനോഹർ|
Last Modified ചൊവ്വ, 6 ജൂണ്‍ 2023 (21:14 IST)
തല്ലുമാല
സിനിമ കണ്ട് തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ് തന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നതായി ടൊവിനോ തോമസ്. ഗലാട്ട തമിഴിന് നല്‍കിയ അഭിമുഖത്തിലാണ് ടൊവിനോ ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷം തനിക്ക് ഏറ്റവും ഇഷ്ടമായ മലയാള സിനിമ തല്ലുമാലയാണെന്ന് നേരത്തെ ലോകേഷ് മറ്റൊരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു.
തല്ലുമാല കണ്ട് ലോകേഷ് എന്നെ വിളിച്ചിരുന്നു. വളരെ അപ്രതീക്ഷിതമായൊരു കോളായിരുന്നു അത്. അദ്ദേഹത്തെ പോലെ ഒരാളില്‍ നിന്നുള്ള അഭിനന്ദനം വളരെ വിലപ്പെട്ടതാണ്. അദ്ദേഹം എനിക്ക് വേണ്ടി സമയം മാറ്റിവെച്ച് അഭിനന്ദിച്ചപ്പോള്‍ വളരെ സന്തോഷം തോന്നി. വലിയ പ്രൊജക്ടുകളുടെ തിരക്കിലാണ് ലോകേഷ്, ഞാനും ഒരല്പം തിരക്കിലാണ്. എങ്കിലും അദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കാന്‍ ആഗ്രഹമുണ്ട്. മിന്നല്‍ മുരളി കണ്ടപ്പോള്‍ വിളിക്കണമെന്നുണ്ടായിരുന്നുവെന്നും തല്ലുമാല കൂടി കണ്ടതോടെ വിളിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെന്നുമാണ് ലോകേഷ് പറഞ്ഞതെന്നും ടൊവിനോ പറഞ്ഞു.