കരിപുരണ്ട ജീവിതങ്ങള്‍ ! നോമിനേഷനിലെ വോട്ടിംഗ് നില, പഴയ കളിക്ക് ബിഗ് ബോസിന്റെ പുതിയ പണി

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 ഏപ്രില്‍ 2024 (09:17 IST)


ബിഗ് ബോസ് മലയാളം ആറാം സീസണില്‍ 6 മത്സരാര്‍ത്ഥികള്‍ കൂടി എത്തിയതോടെ മത്സരം കടുത്തു. ഇവര്‍ എത്തിയശേഷം ആദ്യത്തെ നോമിനേഷന്‍ തിങ്കളാഴ്ച നടന്നു. ഇത്തവണയും ഓപ്പണ്‍ നോമിനേഷനാണ് ബിഗ് ബോസ് നടത്തിയത്. തുടര്‍ന്ന് നോമിനേറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന വ്യക്തിയുടെ മുഖത്ത് കറുത്ത ചായം തേക്കാനും ബിഗ് ബോസ് ആവശ്യപ്പെട്ടു.
ജിന്റോയെ ആദ്യം തന്നെ പവര്‍ ടീം നോമിനേറ്റ് ചെയ്തു. തുടര്‍ച്ചയായ നിയമലംഘനമാണ് ഇതിന് കാരണമെന്നാണ് ഇവര്‍ പറയുന്നത്. ഗബ്രി, റസ്മിന്‍, അപ്‌സര, അര്‍ജുന്‍ എന്നിവരും ക്യാപ്റ്റനായ ജാസ്മിനെയും നോമിനേറ്റ് ചെയ്യാന്‍ ആര്‍ക്കും അധികാരമില്ല. അഭിഷേക് കെയെ നോമിനേറ്റ് ചെയ്ത് അഭിഷേക് എസ് പറഞ്ഞ വാക്കുകള്‍ വീട്ടിലെ അംഗങ്ങളില്‍ പ്രതിഷേധം ഉയര്‍ത്തി.നോമിനേഷനില്‍ ജാന്‍മോണിക്കെതിരായ പ്രതിഷേധവും അരങ്ങേറി. 9 വോട്ടുകളോളം ജാന്‍മോണിക്ക് ലഭിച്ചു. അഭിഷേകിന്റെ കാര്യത്തില്‍ അഭിഷേക് എസ് പറഞ്ഞ കാര്യങ്ങള്‍ ചര്‍ച്ചയായതിന് പിന്നാലെ അഭിഷേക് എസിനും 9 വോട്ട് ലഭിച്ചു.
ഡെന്‍ ടീം ശരണ്യ, ശ്രിതു, നോറ എന്നിവര്‍ പരസ്പരം നോമിനേറ്റ് ചെയ്തതും പ്രേക്ഷകര്‍ കണ്ടു.അന്‍സിബയ്ക്കും 7 വോട്ടോളം ലഭിച്ചു.അന്‍സിബ ഇത്രയും വോട്ട് നേടുന്നത് ആദ്യമാണ്.ശ്രീരേഖയെ അവസാനമാണ് സീക്രട്ട് ഏജന്റ് നോമിനേഷന്‍ ലേക്ക് കൊണ്ടുവന്നത്.

ഋഷി,നോറ,ശ്രീതു,ശ്രീരേഖ എന്നിവര്‍ രണ്ട് വോട്ടുകള്‍ നേടി.ശരണ്യ മൂന്ന് ബോട്ട് നേടിയപ്പോള്‍ അന്‍സിബയ്ക്ക് 6 വോട്ടും അഭിഷേക് എസ് 9 വോട്ടും
ജാന്‍മോണി 9 വോട്ടും ലഭിച്ചു.
ജിന്റോ പവര്‍ ടീം നോമിനേഷനാണ്.കോര്‍ത്തതിന്റെ പേരില്‍ നന്ദന പൂജയെ നോമിനേറ്റ് ചെയ്തത് ശ്രദ്ധ പിടിച്ചുപറ്റി.









ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :