കേരളത്തിലെ 200 തിയേറ്ററുകളില്‍ ഇന്നുമുതല്‍ , കേരളക്കരയില്‍ നിന്നും കോടികള്‍ നേടുമോ 'ലൈഗര്‍'?

കെ ആര്‍ അനൂപ്| Last Modified വ്യാഴം, 25 ഓഗസ്റ്റ് 2022 (10:17 IST)
മലയാള സിനിമകളേക്കാളും കേരളത്തില്‍നിന്ന് ലാഭം നേടുന്ന അന്യഭാഷ ചിത്രങ്ങളുടെ കാലമാണ് ഇപ്പോള്‍. 777 ചാര്‍ലി, കെജിഎഫ് 2, ആര്‍ ആര്‍ ആര്‍ തുടങ്ങിയ ചിത്രങ്ങള്‍ അക്കൂട്ടത്തില്‍ ചിലത് മാത്രം. കേരളത്തിലെ 200 തിയേറ്ററുകളില്‍ ഇന്നുമുതല്‍ പ്രദര്‍ശനത്തിന് എത്തുന്ന വിജയ് ദേവരകൊണ്ട ചിത്രം 'ലൈഗര്‍' അതേ പ്രതീക്ഷയിലാണ്.
പൂരി ജഗന്നാഥിനൊപ്പം വിജയ് ദേവരകൊണ്ട ഒന്നിക്കുന്ന ചിത്രമാണ് 'ലൈഗര്‍'.ആക്ഷന്‍ പായ്ക്ക്ഡ് എന്റര്‍ടെയ്നറാണ് 'ലൈഗര്‍'.കിക്ക്‌ബോക്സറുടെ വേഷത്തിലാണ് വിജയ് എത്തുന്നത് ബോളിവുഡ് നടി അനന്യ പാണ്ഡെയാണ് നായികയായി വേഷമിടുന്നത്. രമ്യ കൃഷ്ണന്‍, റോനിത് റോയ്, വിഷു റെഡ്ഡി എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിലെത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :