വാങ്ങിയ പ്രതിഫലം തിരിച്ചു നല്‍കും,'ലൈഗര്‍' വന്‍ പരാജയമായി മാറി, തീരുമാനമെടുത്ത് സംവിധായകനും നായകനും

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 സെപ്‌റ്റംബര്‍ 2022 (15:01 IST)
വലിയ പ്രതീക്ഷയോടെ എത്തിയ വിജയ് ദേവരകൊണ്ടയുടെ ആക്ഷന്‍ ഡ്രാമ 'ലൈഗര്‍' വന്‍ പരാജയമായി മാറി. ആഗസ്റ്റ് 25ന് തിയേറ്ററുകളില്‍ എത്തിയ സിനിമ ആദ്യദിനത്തില്‍ നേടിയ 17 കോടിരൂപ ഒഴിച്ചാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ വലിയ നേട്ടമുണ്ടാക്കാന്‍ ആയില്ല. 100 കോടിയോളം മുതല്‍മുടക്കിയാണ് സിനിമ നിര്‍മ്മിച്ചത്.

വളരെ വേഗത്തില്‍ തന്നെ തിയേറ്ററുകളില്‍ നിന്ന് സിനിമ പിന്‍വാങ്ങി. വന്‍ തുക പ്രതിഫലമായി വാങ്ങി സിനിമയില്‍ അഭിനയിച്ച വിജയ് ദേവരകൊണ്ട അതില്‍ ഒരു ഭാഗം തിരികെ നല്‍കാന്‍ തീരുമാനിച്ചിരിക്കുകയാണ് എന്ന് റിപ്പോര്‍ട്ടുകള്‍. നിര്‍മ്മാതാക്കള്‍ക്കുണ്ടായ നഷ്ടം ചെറിയ രീതിയില്‍ എങ്കിലും നികത്താം എന്ന പ്രതീക്ഷയിലാണ് നടന്‍.


സംവിധായകന്‍ പുരി ജഗന്നാഥനും തനിക്ക് കിട്ടിയ പ്രതിഫലം തിരിച്ചു നല്‍കുമെന്നാണ് കേള്‍ക്കുന്നത്.ബോളിവുഡ് നടി അനന്യ പാണ്ഡെയായിരുന്നു നായിക.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :