കേരളത്തില്‍ ലിയോ ടിക്കറ്റുകള്‍ കൂടുതല്‍ വിറ്റുപോയത് ഈ ജില്ലകളില്‍,റിലീസിന് മുമ്പുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെ നിര്‍മാതാക്കള്‍ക്ക് വന്‍ നേട്ടം
കെ ആര്‍ അനൂപ്|
Last Modified വ്യാഴം, 5 ഒക്‌ടോബര്‍ 2023 (09:17 IST)
വിജയ് ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ് ലിയോ. റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്ക് എല്ലാവരും ആവേശത്തിലാണ്. ഒക്ടോബര്‍ 19ന് പ്രദര്‍ശനത്തിന് എത്തുന്ന ലോകേഷ് കനകരാജ് ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് എത്തും. ടിക്കറ്റ് വില്‍പ്പന ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ആരംഭിച്ചത്. മികച്ച പ്രതികരണമാണ് കേരളത്തില്‍ നിന്നും ലഭിക്കുന്നത്. ചില തിയേറ്ററുകള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞു കഴിഞ്ഞു. റിലീസിന് മുമ്പുള്ള ടിക്കറ്റ് വില്‍പ്പനയിലൂടെ മികച്ച വരുമാനമാണ് കേരളത്തില്‍ നിന്നും നിര്‍മാതാക്കള്‍ക്ക് ലഭിച്ചത്.
കഴിഞ്ഞദിവസം 121016 ടിക്കറ്റുകളാണ് കേരളത്തില്‍ ലിയോയുടെ വിറ്റു പോയത്.1.6 കോടി ഗ്രോസ് കളക്ഷന്‍ നിര്‍മ്മാതാക്കള്‍ നേടിക്കഴിഞ്ഞു. 392 ഷോകളിലൂടെയാണ് ഈ നേട്ടം.പാലക്കാട്, തൃശ്ശൂര്‍,കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വിജയ് ചിത്രം കാണാന്‍ ആളുകള്‍ ഏറെയാണ്. ഇവിടങ്ങളില്‍ തന്നെയാണ് ടിക്കറ്റ് കൂടുതല്‍ വിറ്റുപോയതും.
പുലര്‍ച്ചെ ഉള്ള ഫാന്‍സ് ഷോകള്‍ തമിഴ്‌നാട്ടില്‍ ഉണ്ടാകില്ല. അതിനാല്‍ തന്നെ വിജയ് തമിഴ് ആരാധകര്‍ കേരളത്തില്‍ നിന്ന് സിനിമ കാണാനും പദ്ധതിയിടുന്നുണ്ട്. കേരള- തമിഴ്‌നാട് അതിര്‍ത്തി പ്രദേശങ്ങളില്‍ മികച്ച ടിക്കറ്റ് വില്‍പ്പനയാണ് നടക്കുന്നതെന്ന് കോളിവുഡിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.